റഗുലര്‍ ഹെക്ടറിനെക്കാള്‍ പ്രീമിയം ലുക്കിലുള്ള വാഹനമാണ് ഹെക്ടര്‍ പ്ലസ്. ഗ്രില്ല് റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ബംമ്പറിലേക്ക് മാറ്റിയ ഹെഡ്ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്കിയ വലിയ ബംബറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്.
ഹെക്ടറിലെ 17 ഇഞ്ച് അലോയി വീല്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലും. സില്‍വര്‍ റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന് ആന്റിന, പുതിയ എല്‍ഇഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ആവരവണമുള്ള റിയര്‍ ഡിഫ്യൂസര്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങും സില്‍വര്‍ സ്കിഡ് പ്ലേറ്റുമുള്ള റിയര്‍ ബംമ്പര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസില്‍ നല്‍കിയിട്ടുള്ള മറ്റ് പ്രത്യേകതകള്‍.