കോട്ടയം: പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത സംഭവത്തിൽ ബൈക്ക് ഉടമകൾക്ക് പിഴ ഈടാക്കിക്കൊണ്ടുള്ള നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 129ന് വിരുദ്ധമായി ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കേന്ദ്ര മോട്ടോർ വാഹന നിയമ വകുപ്പ് 194ഡി പ്രകാരം ശിക്ഷാർഹമാണെന്നും നോട്ടീസിൽ പറയുന്നു.