ടാറ്റ നെക്സൺ | 6.95 ലക്ഷം രൂപ | ടാറ്റ ഈ വർഷം ആദ്യം തന്നെ മുഖംമിനുക്കിയ നെക്സൺ പുറത്തിറക്കി, പുതിയ എഞ്ചിൻ, പുതിയ ബോഡി ഡിസൈൻ, പുതിയ ഇന്റീരിയർ എന്നിവയ്ക്കൊപ്പം കാർടെക്കുമാണ്(iRA -intelligent Real-Time Assist) നെക്സോൺ 2020ന്റെ സവിശേഷത. ജിയോ ഫെൻസിംഗ്, ഡയഗ്നോസ്റ്റിക്സ്, ഇൻറ്റർഷൻ അലേർട്ട്, ക്രാഷ് അറിയിപ്പുകൾ, വോയ്സ് കമാൻഡുകൾ എന്നിവയാണ് ഐആർഎ (ഇന്റലിജന്റ് റിയൽ-ടൈം അസിസ്റ്റ്) എന്ന സാങ്കേതികവിദ്യയിലുള്ളത്. ഈ വിഭാഗത്തിൽ ഏറ്റവും സുരക്ഷയുള്ള മോഡൽ എന്ന അവകാശവാദവും നെക്സോണിനുണ്ട്. സുരക്ഷാ സ്റ്റാൻഡേർഡായ ഗ്ലോബൽ എൻ-ക്യാപ്പിൽ 5 സ്റ്റാർ റേറ്റിങ് ലഭിച്ച ഇന്ത്യയിലെ ആദ്യ കാറാണിത്.
മാരുതി സുസുക്കി വിറ്റാര ബ്രെസ്സ | 7.34 ലക്ഷം രൂപ | ലോക്ക്ഡൌണിന് തൊട്ടുമുമ്പ് ഏറ്റവും പുതിയ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ ലോഞ്ച് ചെയ്തു, അതിനുശേഷം 26,000 ബുക്കിങ്ങുകളാണ് ലഭിച്ചത്. ബ്രെസ്സ നിലവിൽ ഒരു പെട്രോൾ പവർട്രെയിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ, കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ മാത്രമാണ് നിലവിൽ മിതമായ-ഹൈബ്രിഡ് സംവിധാനം ലഭിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിലും ഉടൻ തന്നെ ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായ് വെന്യൂ | 6.7 ലക്ഷം രൂപ | ഹ്യുണ്ടായിയുടെ ആദ്യത്തെ കോംപാക്റ്റ് എസ്യുവിയാണ് വെന്യൂ. ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനമാണ് വിൽപനയിൽ വെന്യൂ നടത്തുന്നത്. ഉൽപാദനത്തിൽ ഇതിനോടകം ഒരുലക്ഷം യൂണിറ്റ് എന്ന നേട്ടം മറികടക്കാൻ വെന്യൂവിന് കഴിഞ്ഞു. രാജ്യത്തിന്റെ ആദ്യത്തെ കണക്റ്റഡ് കാർ എന്ന നേട്ടം വെന്യുവിനാണ്. ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ ടെക് ഉപയോഗിച്ച്, വെന്യൂവിനെ കഴിയുന്നത്ര പ്രീമിയമായി നിലനിർത്താൻ ഹ്യൂണ്ടായി ശ്രമിച്ചിട്ടുണ്ട്.
ഹ്യുണ്ടായ് ക്രെറ്റ | 9.99 ലക്ഷം രൂപ | ഈ പട്ടികയിൽ ഏറ്റവും ഉയർന്ന വിലയുള്ള കാറാണിത്. പക്ഷേ ഹ്യൂണ്ടായ് ക്രെറ്റ ഇന്ത്യൻ വിപണിയിൽ വലിയ വിജയമാണ് ഇതിനോടകം കൈവരിച്ചത്. ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്യുവി എന്ന നേട്ടവും ഇത് സ്വന്തമാക്കി. കൊറോണ വൈറസ് ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ക്രെറ്റ പരിഷ്ക്കരിച്ച് പുറത്തിറക്കി. അതിനുശേഷവും, ക്രെറ്റ വാഹനപ്രേമികളുടെ പ്രിയപ്പെട്ട എസ്.യു.വിയായി തുടരുന്നു മെയ് മാസത്തിൽ വിൽപ്പന പട്ടികയിൽ ഒന്നാമതായിരുന്ന ക്രെറ്റയ്ക്ക് പതിനായിരത്തിലധികം ബുക്കിംഗുകളും ലഭിച്ചു.
മഹീന്ദ്ര എക്സ് യു വി 300 | 8.3 ലക്ഷം രൂപ | മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന കോംപാക്റ്റ് എസ്യുവികളിലൊന്നാണ് മഹീന്ദ്ര എക്സ്യുവി 300. സാധാരണ വിപണിയിലെ മുൻനിരക്കാരായ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യൂ എന്നിവയെ മറികടന്നാണ് എക്സ്യുവി 300 തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
നിസ്സാൻ കിക്ക്സ് | 9.49 ലക്ഷം രൂപ | 2020-ൽ നിസ്സാൻ കിക്ക്സ് മുഖംമിനുക്കി, ഇത് വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയില്ലെങ്കിലും, സ്വന്തമായി ഒരിടം ഇപ്പോഴും കിക്ക്സിനുണ്ട്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. ടർബോ എഞ്ചിൻ വിഭാഗത്തിലെ ഏറ്റവും ശക്തമായ കാറാണ് കിക്ക്സ് എന്ന് കമ്പനി അവകാശപ്പെടുന്നു.
ഫോർഡ് ഇക്കോസ്പോർട്ട് | 8.04 ലക്ഷം രൂപ | ഏഴ് വർഷം മുമ്പ് സബ് കോംപാക്റ്റ് എസ്യുവി സെഗ്മെന്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാറാണ് ഫോർഡ് ഇക്കോസ്പോർട്ട്. ഇക്കോസ്പോർട്ടിന്റെ രണ്ടാം തലമുറയാണ് യഥാർത്ഥത്തിൽ ഇന്ത്യൻ വിപണിയിലെത്തിയത്. ഇപ്പോൾ ഇക്കോസ്പോർട്ടിന്റെ മറ്റൊരു മോഡൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിന് 4 വീൽ ഡ്രൈവ് ഉണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്, പക്ഷേ ഇത് ഇന്ത്യയിലേക്ക് വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മഹീന്ദ്ര ബൊലേറോ | 7.76 ലക്ഷം രൂപ | ഈ പട്ടികയിലെ ഏക 7 സീറ്ററാണ് മഹീന്ദ്ര ബൊലേറോ, പുതിയ ബിഎസ്-6 മാനദണ്ഡങ്ങൾക്കായി ഇത് പരിഷ്ക്കരിച്ചിട്ടുണ്ട്. ഈ പട്ടികയിലെ മറ്റ് കാറുകളിൽ വാഗ്ദാനം ചെയ്യുന്ന ആഡംബരങ്ങളും ബൊലേറോയ്ക്ക് കുറവാണ്, പക്ഷേ ശരിക്കുമൊരു വർക്ക്ഹോഴ്സ് എസ്.യു.വി പോലെയാണ് ബൊലേറോയുടെ പ്രവർത്തനക്ഷമത. മാത്രമല്ല ഈ പട്ടികയിലുള്ള മറ്റു കാറുകൾ പോകാത്ത ഏതുതരം ഓഫ്റോഡുകളിലൂടെയും ബൊലേറോ പോകും.
ഹോണ്ട WR-V | 8.16 ലക്ഷം രൂപ | ഹോണ്ട ഡബ്ല്യുആർ-വി ഉടൻ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കും. നിലവിലെ മോഡലിൽനിന്ന് ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ബോഡി വർക്കിലെ സൂക്ഷ്മമായ മാറ്റങ്ങൾ അതുപോലെ തന്നെ അകത്തും പ്രതീക്ഷിക്കുന്നു. ക്യാബിൻ സവിശേഷതകളും മാറ്റമില്ലാതെ തുടരും, കൂടാതെ പെട്രോളിലും ഡീസൽ വേരിയന്റിലും പുതിയ മോഡൽ ലഭ്യമാകും.