മുംബൈ: ഈ സാമ്പത്തികവർഷത്തിലെ(2019-20) ആദ്യ ആറുമാസത്തിനുള്ളിൽ രാജ്യത്ത് 1,13,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി റിസർവ് ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ട്. തട്ടിപ്പുകളിലേറെയും ബാങ്കുകൾ കണ്ടെത്താൻ വൈകിയെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ(2018-19) 6801 കേസുകളിലായി 71,543 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.