കൊൽക്കത്ത: ശമ്പള പരിഷ്ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംയുക്ത ബാങ്കിങ് യൂണിയൻ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ സൂചനാ പണിമുടക്ക് നടത്തും.
2/ 4
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
3/ 4
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചകളിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.
4/ 4
മാർച്ച് 11,12,13 തീയതികളിലും സൂചനാ പണിമുടക്ക് നടത്താൻ സംയുക്ത യൂണിയൻ ആഹ്വാനം നൽകിയിട്ടുണ്ട്. അതിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് ജീവനക്കാരുടെ തീരുമാനം.