ബാങ്കുകൾക്ക് പുറമെ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവ ധനകാര്യസ്ഥാപനങ്ങളും സ്വർണ്ണ വായ്പകൾ പ്രോത്സാഹിപ്പിക്കുന്നതിൽ പൊതുവേ മുൻപന്തിയിലാണ്. എന്നാൽ അതിശയകരമെന്നു പറയട്ടെ, മികച്ച ഓഫറുകൾ മുന്നോട്ടുവെക്കുന്നത് ബാങ്കുകളാണ്. സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് സിന്ധ് ബാങ്കിന്റെ സ്വർണ്ണ വായ്പ പലിശനിരക്ക് പ്രതിവർഷം 7 ശതമാനത്തിൽ ആരംഭിക്കുന്നു, ഏറ്റവും കുറഞ്ഞ ഇഎംഐയായ 15,439 രൂപയാണ് ഇവർ ഈടാക്കുന്നത്. പട്ടികയിൽ അടുത്തത് ബാങ്ക് ഓഫ് ഇന്ത്യയാണ്, ബാങ്ക്ബസാറിൽ നിന്നുള്ള കണക്കനുസരിച്ച് പ്രതിവർഷം 7.35 ശതമാനം പലിശനിരക്കിലാണ് ഇവർ സ്വർണവായ്പ നൽകുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 7.5 ശതമാനം പലിശ ഈടാക്കുന്നു. 5 ലക്ഷം രൂപ സ്വർണ വായ്പയ്ക്ക് ഇഎംഐകൾ യഥാക്രമം 15,519 രൂപയും 15,553 രൂപയുമാണ് ബാങ്ക് ഓഫ് ഇന്ത്യയും എസ്ബിഐയും ഈടാക്കുന്നത്. ഏറ്റവും മികച്ച ഇളവിൽ സ്വർണപ്പണയ വായ്പ നൽകുന്നതിൽ കർണാടക ബാങ്കും ഫെഡറൽ ബാങ്കും ഒഴികെ, ആദ്യ പത്തിലുള് മറ്റ് ബാങ്കുകൾ പൊതുമേഖലാ ബാങ്കുകളാണ്.
എൻബിഎഫ്സിയിൽ, ഐഐഎഫ്എൽ ഫിനാൻസ് ഏറ്റവും കുറഞ്ഞ സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നു, ഇവരുടെ പലിശനിരക്ക് 9.24 ശതമാനം മുതൽ ആരംഭിക്കുന്നു. മുത്തൂറ്റ് ഫിനാൻസ് 11.90 ശതമാനം പലിശ നിരക്ക് ഈടാക്കുന്നു. ബജാജ് ഫിൻസെർവ് (12 ശതമാനം), മണപ്പുറം ഫിനാൻസ് (12 ശതമാനം) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ സ്ഥാപനങ്ങൾ ഈടാക്കുന്ന പലിശനിരക്ക്.
2020 ഒക്ടോബർ 21 വരെ ബന്ധപ്പെട്ട ബാങ്കുകളുടെ വെബ്സൈറ്റുകളിൽ നിന്ന് ശേഖരിച്ച വിവരം പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ മുകളിൽ കൊടുത്തിരിക്കുന്നു. അതായത് സ്വർണ്ണ വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്ക് / എൻബിഎഫ്സിയുടെ പേര് മുകളിൽ കൊടുത്തിരിക്കുന്നു. മൂന്ന് വർഷത്തെ കാലാവധിയോടെ 5 ലക്ഷം രൂപ വായ്പയ്ക്കുള്ള പലിശ നിരക്കാണ് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്സവകാല ഓഫറുകൾ പ്രകാരം മിക്ക ബാങ്കുകളും പ്രോസസിങ് ചാർജ് ഈടാക്കുന്നില്ല.