പുതുവത്സര തലേന്ന് വരാനിരിക്കുന്ന നാളുകളെ വരവേൽക്കുകയും കടന്നു പോയ വർഷത്തെ യാത്രയാക്കുകയുമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക വഴി ഓരോരുത്തരും ലക്ഷ്യമിടുക. ഇക്കുറി കോവിഡ് നിയന്ത്രങ്ങളും ഒമിക്രോൺ ജാഗ്രതയും നിലനിൽക്കുന്നതിനാൽ, പലരും ആഘോഷങ്ങൾ കുറച്ചിരുന്നു. എന്നാലും ഓൺലൈൻ വിപണി ഉഷാറായി. ന്യൂ ഇയറിന്റെ തലേ ദിവസം കോണ്ടം വിൽപ്പന പൊടിപൊടിച്ചു എന്നാണ് ഏറ്റവും പുതിയ വിവരം