Covid 19 | കൊറോണ കാലം പ്രതിസന്ധിയായി; പ്രവർത്തനം നിർത്തിവെച്ച് പ്രമുഖ എയർലൈൻ സർവീസ്; ജീവനക്കാർക്ക് ശമ്പളവുമില്ല
Covid 19 | “ആഗോളതലത്തിലും ഇന്ത്യയിലും ഇപ്പോഴുള്ള സാഹചര്യങ്ങളെ തുടർന്ന് സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ മുന്നോട്ട് പോകുന്നത് ദുഷ്ക്കരമാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുന്നു"
News18 Malayalam | April 5, 2020, 6:57 PM IST
1/ 7
ന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌൺ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സർവീസുകൾ നിർത്തിയതോടെ വിമാന കമ്പനികൾ കടുത്ത പ്രതിസന്ധിയിലാണ്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്ത അവസ്ഥയാണെന്നും എയർ ഡെക്കാൺ അറിയിച്ചു.
2/ 7
“ആഗോളതലത്തിലും ഇന്ത്യയിലും ഇപ്പോഴുള്ള സാഹചര്യങ്ങളെ തുടർന്ന് സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ മുന്നോട്ട് പോകുന്നത് ദുഷ്ക്കരമാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുന്നു"- എയർ ഡെക്കാൻ സിഇഒ അരുൺ കുമാർ സിംഗ് തന്റെ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി.
3/ 7
“എയർ ഡെക്കാനിലെ (സ്ഥിരമായ, താൽക്കാലിക, കരാർ) നിലവിലുള്ള എല്ലാ ജീവനക്കാർക്കും ഇപ്പോൾ ശമ്പളം നൽകാനാകാത്ത അവസ്ഥയാണുള്ളത്,” അദ്ദേഹം ഇമെയിൽ വഴി കൂട്ടിച്ചേർത്തു.
4/ 7
2008 ൽ പഴയ കിങ് ഫിഷർ എയർലൈൻസ് ഏറ്റെടുത്താണ് എയർ ഡെക്കാൻ പ്രവർത്തനം തുടങ്ങിയത്. രാജ്യത്തെ നിരക്ക് കുറഞ്ഞ വിമാന സർവീസുകളായിരുന്നു എയർ ഡെക്കാണിന്റേത്.
5/ 7
2017 അവസാനത്തോടെ മുംബൈയിൽ നിന്ന് ജൽഗാവിലേക്ക് പുറപ്പെട്ട വിമാനമാണ് ആദ്യ എയർ ഡെക്കാൻ സർവീസ്.
6/ 7
ആഭ്യന്തര സർവീസുകൾക്കായി കേന്ദ്രസർക്കാർ തുടങ്ങിയ ഉഡാൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 34 റൂട്ടുകളാണ് എയർ ഡെക്കാൺ സ്വന്തമാക്കിയത്.
7/ 7
ഒരു മണിക്കൂറിനുള്ളിലുള്ള യാത്രയക്ക് 2,500 രൂപ നിരക്കാണ് എയർ ഡെക്കാൻ ഈടാക്കിവന്നത്.