ന്യൂഡൽഹി: പൈലറ്റുമാരുടെ ഭക്ഷണകാര്യത്തിൽ കർശന നിർദ്ദേശവുമായി എയർഇന്ത്യ. കമ്പനി നൽകുന്ന ഭക്ഷണത്തിന് പുറമെ ഫ്ലൈറ്റിനുള്ളിൽവെച്ച് സ്പെഷ്യൽ ഭക്ഷണത്തിന് ഓർഡർ ചെയ്യരുതെന്നാണ് പുതിയ നിർദ്ദേശം.
2/ 5
എയർഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ അമിതാഭ് സിങ് ഇതുസംബന്ധിച്ച ഇമെയിൽ പൈലറ്റുമാർക്ക് അയച്ചു.
3/ 5
ആരോഗ്യസംബന്ധമായ പ്രശ്നമുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രത്യേക ഭക്ഷണത്തിന് ഓർഡർ നൽകാവുന്നതാണ്.
4/ 5
കോക്ക്പിറ്റിലെ എല്ലാ ജീവനക്കാർക്കും ഈ നിർദ്ദേശം ബാധകമാണെന്നും ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
5/ 5
ബർഗർ, സൂപ്പ്, സ്മോക്ക്ഡ് സാൽമൺ തുടങ്ങിയ പ്രത്യേക ഭക്ഷണങ്ങൾ പൈലറ്റുമാർ ഓർഡർ ചെയ്യാറുണ്ട്.