INFO: മുരിങ്ങയ്ക്കായ്ക്കു വിലയെത്ര? കിലോയ്ക്ക് 300 എന്ന് കടക്കാർ
തമിഴ്നാട്ടിൽ മുരിങ്ങയ്ക്കയുടെ ലഭ്യത കുറഞ്ഞതാണ് ഈ വിലക്കയറ്റത്തിനു കാരണമെന്നാണ് വിവരങ്ങൾ.
News18 Malayalam | November 26, 2019, 10:13 AM IST
1/ 5
തൃശൂർ: ഒരു കിലോ മുരിങ്ങയ്ക്കയുടെ വില എത്രയെന്ന് അറിയുമോ? കേട്ടാൽ ഞെട്ടും. 300 രൂപ എന്നാണ് വിൽപ്പനക്കാർ പറയുന്നത്.
2/ 5
അപ്പോള്‍ ഒരു മുരിങ്ങയ്ക്കായുടെ വില 25 രൂപയിൽ കൂടുതൽ. ഇതോടെ ഹോട്ടലുകളിലെ സാമ്പാർ ഉൽപ്പെടെയുള്ള വിഭവങ്ങളിൽ നിന്ന് മുരിങ്ങയ്ക്ക പുറത്തായിരിക്കുകയാണ്
3/ 5
തമിഴ്നാട്ടിൽ മുരിങ്ങയ്ക്കയുടെ ലഭ്യത കുറഞ്ഞതാണ് ഈ വിലക്കയറ്റത്തിനു കാരണമെന്നാണ് വിവരങ്ങൾ. ഇപ്പോൽ വഡോദരയിൽ നിന്നാണ് മുരിങ്ങയ്ക്ക എത്തുന്നത്. കനത്ത മഴയ്ക്ക് ശേഷം തമിഴ്നാട്ടിൽ ഉണ്ടായ മുരിങ്ങയ്ക്കയ്ക്കു നിറം കുരയുകയും വണ്ണം കൂടുകയും ചെയ്തിരുന്നു. ഇതിന് വില കുറവാണെങ്കിലും ആവശ്യക്കാരില്ല.
4/ 5
തമിഴ്നാട്ടിലാണ് മുരിങ്ങയ്ക്കായ്ക്ക് ആവശ്യക്കാർ ഏറെയുളളത്. മുംബൈയ്ക്കാണ് രണ്ടാം സ്ഥാനം. ഇക്കാര്യത്തിൽ കേരളം മൂന്നാം സ്ഥാനത്താണ്. തമിഴ്നാട്ടിലും കേരളത്തിലും മുരിങ്ങയ്ക്ക പാകമായിത്തുടങ്ങിയിട്ടേയുള്ളു.
5/ 5
അടുത്തമാസത്തോടെ മുരിങ്ങയ്ക്കായ്ക്ക് വില കുറയുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ വില 150 ലേക്കെത്തുമെന്നാണ് വിൽപ്പനക്കാർ പറയുന്നത്.