ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ പ്രഥമ ബജറ്റ് ഇന്ന്. സാമ്പത്തിക പ്രതുസന്ധി മറികടക്കുകയെന്ന വെല്ലുവിളിക്കിടെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ ആദായ നികുതി ആനുകൂല്യങ്ങൾ ഉണ്ടാകുമോയെന്നതും ശ്രദ്ധേയമാകും. പ്രളയ പുനർ നിർമ്മാണത്തിന് പാക്കേജ്, AIIMS എന്നിവയാണ് കേരളത്തിന്റെ പ്രതീക്ഷ.
അതുകൊണ്ട് കൂടുതൽ ആദായ നികുതി ഇളവുകൾ ഉണ്ടാകുമോ എന്നതിലാണ് മധ്യവർഗത്തിന്റെ നോട്ടം. അഞ്ചു ലക്ഷം വരെ നികുതി വിധേയ വരുമാനം ഉള്ളവരെ ആദായ നികുതി പരിധിയിൽ നിന്ന് ഒഴിവാകുമെന്നായിരുന്നു ഇടക്കാല ബജറ്റിലെ പ്രഖ്യാപനം. ആദായനികുതി ഇളവിനുള്ള വരുമാനപരിധിയായ നിലവിലെ 2.5 ലക്ഷം രൂപ 3 ലക്ഷം രൂപയായി ഉയർത്തിയേക്കാം. 80 ഡിയിൽ മെഡിക്കൽ ഇൻഷുറൻസിന് നൽകുന്ന ഇളവ് 10,000 രൂപ കൂടി ഉയർത്തിയേക്കാം.