മാർച്ച് അവസാനമാകുന്നതോടെ എല്ലാ മേഖലയിലും തിരക്കുകൾ വർദ്ധിക്കും കാരണം ഏപ്രിൽ 1 ന് ആരംഭിക്കുന്ന ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന മാസമാണ് മാർച്ച്. സാമ്പത്തിക വർഷത്തിന്റെ അവസാനമായത്കൊണ്ട് തന്നെ മാർച്ചിൽ ചെയ്തു തീർക്കേണ്ടതായ പല കാര്യങ്ങളും ഉണ്ടാകും. 2022-23 സാമ്പത്തിക വർഷം മാർച്ച് 31-ന് അവസാനിക്കുമ്പോൾ ചെയ്യേണ്ട അഞ്ച് പ്രധാന കാര്യമാണ് ഇവയാണ്.
പാൻ-ആധാർ ലിങ്ക്: കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത നിരവധി പേരുണ്ട്. അതിനാൽ, പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ഇത് മാർച്ച് 31 ന് മുമ്പ് ചെയ്യണം. ഇല്ലെങ്കിൽ 1,000 രൂപ പിഴ നൽകണം. മാത്രമല്ല, പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഏപ്രിൽ 1 മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
പ്രധാനമന്ത്രി വയ വന്ദന യോജന: പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY) ഒരു ഇൻഷുറൻസ് പോളിസി പ്ലസ് പെൻഷൻ പദ്ധതിയാണ്. പദ്ധതിയിൽ ഒരു വ്യക്തിക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. ഈ സ്കീം പ്രകാരം മുതിർന്ന പൗരന്മാർക്ക് നിലവിൽ പ്രതിവർഷം 7.40% പലിശയിൽ സ്ഥിര വരുമാനം നൽകുന്നു. ഈ പ്ലാനിൽ നിക്ഷേപം നടത്തുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 ആണ്.