പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്താൻ തയാറായി. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്. പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതി കുറച്ചത്. മൂല്യവർധിത നികുതി 38 ശതമാനത്തിൽനിന്ന് 36 ശതമാനമായാണ് കുറവുവരുത്തിയത്.