അക്ഷയ തൃതിയ ദിവസം സ്വർണവിലയിൽ ഉണ്ടായ ഇടിവ് വ്യാപാരമേഖലയിൽ ഉണർവ് സൃഷ്ടിച്ചിരുന്നു. അക്ഷയ തൃതീയ സ്വർണോൽസവം കേരളമെമ്പാടുമുള്ള ജുവലറികളിൽ ആഘോഷ പൂർവ്വം നടന്നു. ഈദ് ആഘോഷം കൂടിയായതോടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു.ഏകദേശം 7 ലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ 12000 ഓളം സ്വർണ വ്യാപാരശാലകളിലേക്കെത്തിച്ചേർന്നത് എന്നാണ് കണക്ക്.