ധനികരായാൽ മാത്രമേ ഈ നാട്ടിൽ സ്വർണം അണിയാൻ കഴിയുമോ എന്ന് ചോദിക്കേണ്ട അവസ്ഥയാണ് ബഹുഭൂരിപക്ഷം ജനങ്ങൾക്കുമിപ്പോൾ. സ്വർണവില (gold price) ദിനംപ്രതി പുത്തൻ ഉയരങ്ങൾ കീഴടക്കുന്നതിൽ വ്യഗ്രത കാട്ടുന്നു. ഓരോ മാസത്തേയും വരുമാനത്തിൽ നിന്നും നീക്കിയിരിപ്പ് നടത്തി സ്വർണം വാങ്ങിവന്ന പലർക്കും ഇപ്പോൾ ആ നീക്കിയിരിപ്പ് മാസങ്ങളോളം തുടർന്നാൽ മാത്രമേ ധരിക്കാൻ പാകത്തിന് സ്വർണം ലഭിക്കൂ എന്നായി