കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും സ്വർണ വില പുതിയ റെക്കോർഡിൽ എത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39, 720ൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 45 രൂപയാണ് കൂടിയത്. 4,965 രൂപയാണ് ഒരു ഗ്രാമിന്റെ വില. 280 രൂപകൂടി വര്‍ധിച്ചാല്‍ പവന്റെ വില 40,000 രൂപയിലെത്തും. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് വിലവര്‍ധനവിന് പിന്നില്‍. അന്താരാഷ്ട്ര വിപണിയിലെ വില വർധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്നലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും ഉയർന്നു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2200 രൂപയാണ് സ്വർണവിലയിൽ ഉയർന്നത്.