തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വര്‍ധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണവില ഗ്രാമിന് 5695 രൂപയും പവന് 45,560 രൂപയുമായി. മൂന്നു ദിവസത്തിനിടെ മാത്രം പവന് 360 രൂപയാണ് വർധിച്ചത്.
2/ 7
ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. 45,360 രൂപയായിരുന്നു ചൊവ്വാഴ്ച ഒരു പവന്. തിങ്കളാഴ്ചയും സ്വർണവില പവന് 80 രൂപ വർധിച്ചിരുന്നു.
3/ 7
ഈ മാസം സ്വർണവില ഏറ്റവും ഉയരത്തില്‍ എത്തിയത് മെയ് അഞ്ചിനാണ്. ഒരു പവന് 45,760 രൂപയായിരുന്നു അന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
4/ 7
റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിലയിൽ പിന്നീട് വലിയൊരു ഇടിവ് രേഖപ്പെടുത്തി എങ്കിലും കഴിഞ്ഞ 3 ദിവസമായി സ്വർണവില വീണ്ടും ഉയരുകയാണ്
5/ 7
സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760, മെയ് 6- 45,200, മെയ് 7- 45,200, മെയ് 8- 45,280, മെയ് 9- 45,360, മെയ് 10- 45,560 എന്നിങ്ങനെയാണ്
6/ 7
ആഭരണങ്ങളിലേക്ക് കടക്കുമ്പോൾ പണിക്കൂലി കൂടി ചേർത്തുവേണം നൽകാൻ എന്നത് നിരവധിപ്പേരെ വിഷമവൃത്തത്തിലാക്കും. പണിക്കൂലി കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം അരലക്ഷത്തിന് പോലും കിട്ടാത്ത സ്ഥിതിയായി.
7/ 7
ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, പണപ്പെരുപ്പ നിരക്ക്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പ്രാദേശിക ഡിമാൻഡ് - സപ്ലൈ മാറ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണ്ണ വിലയെ പൊതുവെ സ്വാധീനിക്കുന്നു