തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വർണവിലയില്‍ വർധനവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5630 രൂപയും ഒരു പവന് 45,040 രൂപയുമായി.
2/ 8
വെള്ളിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
3/ 8
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,610 രൂപയിലും പവന് 44,880 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,630 രൂപയിലും പവന് 45,040 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
4/ 8
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഗ്രാമിന് 140 രൂപയും പവന് 1,200 രൂപയുമാണ് കുറഞ്ഞത്.
5/ 8
മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇത് റെക്കോർഡ് നിരക്കാണ്.
6/ 8
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ് 1, 2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയാണ്.
7/ 8
സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760, മെയ് 6- 45,200, മെയ് 7- 45,200, മെയ് 8- 45,280, മെയ് 9- 45,360
8/ 8
മെയ് 10- 45,560, മെയ് 11- 45,560, മെയ് 12- 45,560, മെയ് 13- 45320, മെയ് 14- 45320, മെയ് 15- 45320, മെയ് 16- 45,400, മെയ് 17- 45,040, മെയ് 18- 44,880, മെയ് 19- 44,640, മെയ് 20- 45,040 രൂപ.