കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിപണി മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു പവന് 45040 എന്ന നിലയിലാണ് സ്വര്‍ണാഭരണ വിപണി മുന്നോട്ട് പോകുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5630 രൂപയാണ് ഇന്നത്തെ വില.
2/ 5
മെയ് 19 വെള്ളിയാഴ്ച സ്വര്‍ണ വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
3/ 5
മെയ് മാസം ആരംഭിച്ചത് മുതല്‍ 45000 രൂപയ്ക്ക് മുകളിലാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇത് റെക്കോർഡ് നിരക്കാണ്.
4/ 5
മെയ് 1,2 തീയതികളില്‍ രേഖപ്പെടുത്തിയ 44560 ആണ് മെയ് മാസത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.
5/ 5
കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഉപഭോക്തക്കളും വ്യാപാരികളും