തുടർച്ചയായ മൂന്നാം ദിവസവും കേരളത്തിൽ സ്വർണ്ണവില കുറഞ്ഞു. ഏറ്റവും ഒടുവിൽ സ്വർണ്ണവില ഉയർന്നത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്
2/ 4
ഇന്ന് സ്വർണ്ണം ഗ്രാമിന് 24 രൂപ കുറഞ്ഞ് ₹4,550 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ₹4,574 രൂപയായിരുന്നു വില. പവന് 192 രൂപ കുറഞ്ഞ് ₹36,400 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ വില ₹36,592 രൂപയാണ്. പത്തു ഗ്രാമിന് ₹45,500യും 100 ഗ്രാമിന് ₹4,55,000 രൂപയുമാണ് വില
3/ 4
24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന്റെ വില 25 രൂപ കുറഞ്ഞ് ₹4,964 ആയിട്ടുണ്ട് (ഇന്നലത്തെ വില ₹4,989). പവന് 200 രൂപ കുറഞ്ഞ് ₹39,712 ആയിട്ടുണ്ട്. പത്തു ഗ്രാമിന് ₹49,640 രൂപയും, 100 ഗ്രാമിന് ₹4,96,400 രൂപയുമാണ് വില
4/ 4
യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു