Gold Price Today | സ്വര്‍ണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 240 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്
News18 Malayalam | January 27, 2021, 11:20 AM IST
1/ 5
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36,600 രൂപയായി. 4575 രൂപയാണ് ഒരു ഗ്രാമിന്റെ വില, കഴിഞ്ഞ ദിവസം 36840 രൂപയായിരുന്നു പവന്റെ വില.
2/ 5
ദേശീയവിപണിയിലും വിലയിൽ ഇടിവ് വന്നിട്ടുണ്ട്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.06% താഴ്ന്ന് 48845 രൂപയായി താഴ്ന്നിരിക്കുകയാണ്. ഒരുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്
3/ 5
യുഎസ് ഉത്തേജക പാക്കേജുകൾ വൈകിയേക്കാമെന്ന ആശങ്കയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.ആഗോളവിപണിയിൽ സ്വർണ്ണവില ഔൺസിന് 0.3ശതമാനം ഇടിഞ്ഞ് 1845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
4/ 5
യുഎസ് ഫെഡറൽ റിസർവിന്റെ ധനനയ തീരുമാനത്തിന് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വിലയിൽ ഇടിവ് വന്നിരിക്കുന്നത്. വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും, ധനനയത്തിനായുള്ള ഏതെങ്കിലും പുതിയ പദ്ധതികളെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് വ്യാപാരികൾ.
5/ 5
ഡിസംബറിൽ സ്വര്‍ണ വില പവന് 1440 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ 21,28 ദിവസങ്ങളിൽ സ്വര്‍ണ വില ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയിരുന്നു. പവന് 37,680 രൂപയായിരുന്നു വില. ഡിസംബര്‍ ഒന്നിന് 35,920 രൂപയായിരുന്നു ഒരു പവന് വില. ജനുവരി അഞ്ചിന് ശേഷം തുടർച്ചയായി സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.