യെസ് ബാങ്കിന്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തു; നടപടി നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ
മറ്റ് ധനകാര്യ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തി കൂട്ടായ്മ രൂപീകരിച്ച ശേഷം നിശ്ചിത ഓഹരികൾ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ എസ്ബിഐക്ക് സർക്കാർ അനുമതി നൽകി.
ന്യൂഡൽഹി: യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏറ്റെടുത്തത് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ. മോറട്ടോറിയം പ്രഖ്യാപിച്ച ആർബിഐ, അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയായി നിജപ്പെടുത്തി.
2/ 9
ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ സസ്പെൻഡ് ചെയ്യ്ത് എസ്ബിഐ മുൻ സിഎഫ്ഒ പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി ആർബിഐ നിയമിച്ചു. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാരുമായി ആലോചിച്ചാണ് ഇത്തരമൊരു നടപടി എടുത്തതെന്ന് ആർബിഐ വ്യക്തമാക്കി.
3/ 9
മറ്റ് ധനകാര്യ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തി കൂട്ടായ്മ രൂപീകരിച്ച ശേഷം നിശ്ചിത ഓഹരികൾ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ എസ്ബിഐക്ക് സർക്കാർ അനുമതി നൽകി.
4/ 9
ഇന്നലെ എസ്ബിഐ പ്രത്യേക ബോർഡ് യോഗം ചേർന്നു. 10,000 കോടി രൂപയുടെ കിട്ടാക്കടം മൂലം പ്രതിസന്ധി നേരിടുന്ന യെസ് ബാങ്ക്, മൂലധനം ഉയർത്താനുള്ള തീവ്ര ശ്രമത്തിലാണ്.
5/ 9
ധനസ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം എൽഐസിക്കും എസ്ബിഐക്കുമാണ്.
6/ 9
സാമ്പത്തിക വർഷം 200 കോടി ഡോളർ നടപ്പു മൂലധനമായി സമാഹരിക്കാനാണ് യെസ് ബാങ്ക് ലക്ഷ്യമിടുന്നത്.
7/ 9
2019 ജൂണിലെ കണക്ക് പ്രകാരം ആസ്തി 2,71,160 കോടി രൂപയാണ്.
8/ 9
എസ്ബിഐ യും എൽഐസിയും യെസ് ബാങ്കിന്റെ 49% ഓഹരി വാങ്ങാനും നീക്കമുണ്ട്.