ചെന്നൈ: രാജ്യത്ത് വിമാനത്താവളത്തിലെ ആദ്യ മൾട്ടിപ്ലക്സ് ചെന്നൈയിൽ തുടങ്ങി. PVR എയ്റോഹബ് എന്ന് പേരിട്ടിരിക്കുന്ന തിയറ്റർ സമുച്ചയത്തിൽ അഞ്ച് സ്ക്രീനുകളിലായി 1155 പേർക്ക് സിനിമ കാണാനാകും. PVR എയ്റോ ഹബിൽ 2K RGB+ ലേസർ പ്രൊജക്ടറുകൾ, Real D 3D ഡിജിറ്റൽ സ്റ്റീരിയോസ്കോപ്പിക് പ്രൊജക്ഷൻ, അഡ്വാൻസ്ഡ് ഡോൾബി അറ്റ്മോസ് ഹൈ ഡെഫനിഷൻ ഇമ്മേഴ്സീവ് ഓഡിയോ തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഒരുക്കിയിരിക്കുന്നത്.