സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 45,200 രൂപയും ഗ്രാമിന് 5650 രൂപയുമാണ് ഇന്നത്തെ വില.
2/ 8
രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കൂടിയത്.
3/ 8
ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 44560 രൂപയും ഗ്രാമിന് 5570 രൂപയുമായിരുന്നു ഇന്നലെ വരെ സ്വർണവില.
4/ 8
മെയ് ഒന്നിന് കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഏപ്രിൽ 30 ലെ വിലയിൽ നിന്ന് 120 രൂപ കുറഞ്ഞാണ് പവന് 44560 രൂപയായത്. മെയ് മാസം സ്വർണവില കുതിക്കുമോ എന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടതുണ്ട്.
5/ 8
എക്കാലത്തെയും ഉയർന്ന നിരക്കിലായിരുന്നു ഏപ്രിൽ മാസം സ്വർണവില എത്തിയത്. ഏപ്രിൽ 14 നാണ് പവന് 45,320 രൂപ എന്ന സർവ്വകാല റെക്കോർഡിൽ വ്യാപാരം നടന്നത്.
6/ 8
ഏപ്രിൽ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ മാസം ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായ പവന് 45,000 രൂപയിലാണ് വ്യാപാരം നടന്നത്.
7/ 8
ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
8/ 8
കഴിഞ്ഞ വർഷത്തേക്കാൾ 18% വർധനയാണ് സ്വർണവിലയിൽ ഈ വർഷം രേഖപ്പെടുത്തിയത്.