ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം കേരളത്തിൽ സ്വർണവില (gold price) കുറയുന്നു. കഴിഞ്ഞ ദിവസത്തെ ട്രെന്റിന് സമാനമായി മെയ് 19, വെള്ളിയാഴ്ച സ്വർണത്തിനു വില കുറഞ്ഞിരിക്കുകയാണ്. നീണ്ട 15 ദിവസങ്ങൾക്ക് ശേഷം പോയ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 45,000 ത്തിൽ താഴെ എത്തിയിരുന്നു. ഇന്നും സ്വർണവില കുറഞ്ഞു
2/ 5
മെയ് മാസം അഞ്ചിന് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. 45,760 രൂപയായിരുന്നു അന്നത്തെ വില. അതിനു ശേഷമുള്ള ദിവസങ്ങളിൽ വില കൂടിയും കുറഞ്ഞും ചാഞ്ചാടുന്ന കാഴ്ചയാണ് ഉപഭോക്താക്കൾ കണ്ടത്. വിവാഹ സീസണിൽ ഏറ്റവുമധികം സ്വർണം വിറ്റു പോകുന്ന പ്രവണത സംസ്ഥാനത്തിനുണ്ട് (തുടർന്ന് വായിക്കുക)
3/ 5
മെയ് 19ന് 44,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ കുറവുണ്ട്. പോയ ദിവസം പവന് 44880 ആയിരുന്നു നിരക്ക്
4/ 5
സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760, മെയ് 6- 45,200, മെയ് 7- 45,200, മെയ് 8- 45,280, മെയ് 9- 45,360
5/ 5
മെയ് 10- 45,560, മെയ് 11- 45,560, മെയ് 12- 45,560, മെയ് 13- 45320, മെയ് 14- 45320, മെയ് 15- 45320, മെയ് 16- 45,400, മെയ് 17- 45,040, മെയ് 18- 44,880, മെയ് 19- 44,640