തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 44,680 രൂപയും ഗ്രാമിന് 5,585 രൂപയുമാണ് ഇന്ന് വില. ഇന്നലെ ശനിയാഴ്ച്ച സ്വർണവില കൂടിയിരുന്നു. ഇന്നും അതേ വില തുടരുകയാണ്.
ഈ മാസം ഏപ്രിൽ 14 ന് റെക്കോർഡ് വിലയിലായിരുന്നു സ്വർണവ്യാപാരം നടന്നത്. 45320 രൂപയായിരുന്നു പവന് വില.
4/ 6
പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം അക്ഷയ തൃതീയയോട് അടുത്ത ദിവസങ്ങളില്‍ 44600 എന്ന വിലയിലേക്ക് സ്വര്‍ണമെത്തി.
5/ 6
ഏപ്രിൽ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായ പവന് 45,000 രൂപയായിരുന്നു വില. കഴിഞ്ഞ വർഷത്തേക്കാൾ 18% വർധനയാണ് സ്വർണവിലയിൽ ഈ വർഷം രേഖപ്പെടുത്തിയത്.
6/ 6
ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.