Gold Price Today| സ്വർണവില ഇന്നും കുറഞ്ഞു; ഒരാഴ്ചക്കിടെ കുറഞ്ഞത് 1800 രൂപ; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില.
News18 Malayalam | January 14, 2021, 10:28 AM IST
1/ 5
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില.
2/ 5
കഴിഞ്ഞ രണ്ടുദിവസവും സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരാഴ്ചക്കിടെ സ്വർണത്തിന്റെ വിലയില്‍ പവന് 1800 രൂപയുടെ കുറവാണുണ്ടായത്. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് സൂചന.
3/ 5
യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില 1840 ഡോളര്‍ നിലവാരത്തിലെത്തി. .
4/ 5
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി അഞ്ചിന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില എത്തിയത്. അതിനു ശേഷം സ്വർണവിലയിൽ കുറവ് സംഭവിക്കുകയായിരുന്നു.
5/ 5
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.