നിങ്ങളുടെ ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചു. ഈ വരുന്ന ഡിസംബർ 31ന് അകം ആധാറുമായി പാൻകാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ആദായനികുതി ആക്ട് സെക്ഷൻ 139 അവ ഉപയോഗശൂന്യമായി മാറും. നേരത്തെ 2018 ജൂൺ 30 വരെയായിരുന്നു ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിന് അനുവദിച്ച സമയം. എന്നാൽ നിരവധിപേർ ഇത് ചെയ്യാത്തതിനെ തുടർന്ന് 2019 മാർച്ച് വരെയും പിന്നീട് ഡിസംബർ 31 വരെയും നീട്ടി നൽകുകയായിരുന്നു. ഇപ്പോഴും നിരവധിപ്പേർ ആധാറും-പാൻ കാർഡ് ബന്ധിപ്പിക്കാനുണ്ട്. ഇവർക്കായി സമയം നീട്ടി നൽകുമോയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ആദ്യം ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്- www.incometaxindiaefiling.gov.in ഓപ്പൺ ചെയ്യുക. അതിൽ ഇടത് വശത്ത് Link Aadhaar എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഇവിടെ നിർദിഷ്ട സ്ഥാനങ്ങളിൽ പാൻ, ആധാർ, ആധാറിലെ പേര് എന്നിവ നൽകുക. ഇതിനുശേഷം ഡേറ്റ് ഓഫ് ബർത്ത് ആധാറിലേത് തന്നെയെന്ന് ഉറപ്പാക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.