കഴിഞ്ഞ പത്തു ദിവസത്തിനിടെ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു
തുടർച്ചയായ അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു.
News18 | January 20, 2020, 1:26 PM IST
1/ 3
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിനിടെ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയും കുറഞ്ഞു.
2/ 3
തുടർച്ചയായ അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 11 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.
3/ 3
സംസ്ഥാനത്ത് പ്രധാന നഗരങ്ങളിലെ പെട്രോൾ വില ഇങ്ങനെ. തിരുവനന്തപുരം - 78.42 രൂപ, കൊച്ചി - 76.93 രൂപ, കോഴിക്കോട് - 77.23 രൂപ. ഡീസലിന് തിരുവനന്തപുരം - 73.41, കൊച്ചി - 72.02, കോഴിക്കോട് - 72.32.