തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് റെക്കോഡിട്ട് മദ്യവിൽപ്പന. ഏപ്രിൽ 8നു മാത്രം ബിവറേജസ് കോർപ്പറേഷന് വഴി 87 കോടിയുടെ ഇന്ത്യന്‍ നിർമ്മിത വിദേശമദ്യമാണ് വിറ്റഴിച്ചത്.
2/ 5
സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് 50-55 കോടിയുടെ മദ്യവിൽപ്പനയാണ് ഉണ്ടാകാറുള്ളത്. കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73.72 കോടിയുടെ വിർപ്പനയാണ് ഉണ്ടായിരുന്നത്.
3/ 5
വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാമത്. 65.95 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെനിന്ന് വിറ്റുപോയത്. നെടുമ്പാശേരിയില്‍ 59.12 ലക്ഷത്തിന്റെ വില്‍പ്പനയും ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷത്തിന്റെ വില്‍പ്പനയും നടന്നു
4/ 5
തിരുവമ്പാടിയിൽ 57.30 ലക്ഷം, കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണ് മദ്യവിൽപ്പനയുടെ കണക്ക്.
5/ 5
മുന്‍ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടിയുടെ അധികം വിൽപ്പനയാണ് ഉണ്ടായത്.