ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്.
2/ 5
നവംബറിൽ ഉണ്ടായിരുന്ന 5.45 ശതമാനത്തിൽ നിന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധി ലക്ഷ്യവും മറികടന്ന് 7.35 ലെത്തിയത്.
3/ 5
രാജ്യത്തിന്റെ സമ്പദ്ഘടന വളര്‍ച്ചാ മന്ദഗതി നേരിടുന്നതിനിടയിലാണ് പണപ്പെരുപ്പം വർധിച്ചിരിക്കുന്നത്.
4/ 5
തിങ്കളാഴ്ച പുറത്തുവിട്ട സർക്കാർ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് വില വർധിച്ചതാമ് പണപ്പെരുപ്പത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
5/ 5
ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്ന് 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു.