oppan ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത എന്ന ബഹുമതി എച്ച്സിഎൽ ടെക്നോളജീസിന്റെ (HCL Technologies) ചെയർപേഴ്സൺ റോഷ്നി നാടാർ (Roshni Nadar) തുടർച്ചയായി രണ്ടാംവർഷവും സ്വന്തമാക്കി. ഹൂറൺ റിപ്പോർട്ടുമായി (Hurun Report) സഹകരിച്ച് കൊട്ടക് പ്രൈവറ്റ് ബാങ്കിങ് ആണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ സംരംഭകരുടെയും പ്രൊഫഷണൽ മാനേജർമാരുടെയും പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2021 ഡിസംബർ അവസാനം വരെയുള്ള ആസ്തി കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ ആദ്യ പത്ത് സ്ഥാനങ്ങളിൽ രണ്ട് പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. കൊട്ടക് പ്രൈവറ്റ് ബാങ്കിങ് ഹൂറൺ 2021 സമ്പന്ന വനിതകളുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വനിതകൾ ഇവരാണ്
1. റോഷ്നി നാടാർ മൽഹോത്ര - തുടർച്ചയായി രണ്ടാം വർഷവും ഇന്ത്യയിലെ സമ്പന്നരായ വനിതകളുടെ പട്ടികയിൽ ഒന്നാമതെത്തിയ റോഷ്നി നാടാർ മൽഹോത്രയുടെ ആസ്തി 84,330 കോടി രൂപയാണ്. 2009 ൽ ആണ് റോഷ്നി തന്റെ പിതാവ് ശിവ് നാടാർ സ്ഥാപിച്ച ഐടി കമ്പനിയുടെ ഭാഗമാകുന്നത്. തുടർന്ന് 2020 ൽ ചെയർപേഴ്സൺ പദവി ഏറ്റെടുത്തു. എച്ച്സിഎൽ ടെക്നോളജീസിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് റോഷ്നി നാടാർ. ഇവർ മുമ്പ് ലോകത്തെ കരുത്തരായ 100 സ്ത്രീകളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. (Image: Wikimedia Commons)
2. ഫാൽഗുനി നയ്യാർ - കൊട്ടക് പ്രൈവറ്റ് ബാങ്കിങ്ഹുറൂൺ സമ്പന്ന വനിതകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നൈകയുടെ സ്ഥാപകയും സിഇഒയുമായ ഫാൽഗുനി നയ്യാർക്കാണ്. സ്വപ്രയത്നത്താൽ വിജയം നേടിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത എന്ന ബഹുമതിക്ക് ഉടമ കൂടിയായ ഫാൽഗുനി നയ്യാരുടെ ആസ്തി 57,520 കോടി രൂപയാണ്. സ്വപ്രയത്നത്താൽ വിജയം നേടിയ ലോകത്തിലെ അതിസമ്പന്നരായ വനിതകളിൽ പത്താം സ്ഥാനത്ത് ഫാൽഗുനി നയ്യാർ. 2012ല്‍ 50-വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഫല്‍ഗുനി നയ്യാര്‍, നൈക എന്ന പുതിയ ബിസിനസ് ആശയം അവതരിപ്പിക്കുന്നത്. ഇത് രാജ്യത്തെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഓണ്‍ലൈനില്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ്. അക്കാലത്ത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ കൂടുതലും ആശ്രയിച്ചിരുന്നത് സമീപത്തെ ചെറുകിട ഷോപ്പുകളെയായിരുന്നു. നൈകയുടെ കടന്നു വരവോടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും വീടുകളിൽ ഇരുന്ന് തന്നെ വാങ്ങാമെന്നായി. ബ്രൈഡല്‍ മേക്കപ്പ് അവശ്യസാധനങ്ങളും, ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ലിപ്സ്റ്റിക്ക്, ഫൗണ്ടേഷന്, നെയില്‍ പോളീഷ് എന്നിവയും വാഗ്ദാനം ചെയ്ത്നൈക കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ ബ്യൂട്ടി റീട്ടെയിലര്‍ ആയി മാറി.
3. കിരൺ മജുംദാർ ഷാ - ബയോകോണിന്റെ സ്ഥാപകയും സിഇഒയുമായ കിരൺ മജുംദാർ ഷാ ആണ് കൊട്ടക് പ്രൈവറ്റ് ബാങ്കിങ് ഹൂറൺ 2021 സമ്പന്ന വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. പട്ടിക പ്രകാരം ഇവരുടെ ആസ്തി 29,030 കോടി രൂപയാണ്. ഫോർബ്സ് മാസികയുടെ ലോകത്തെ എറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലും ഇക്കണോമിക് റ്റൈംസിന്റെ ബിസിനസ്സ് പട്ടികയിൽ മികച്ച 50 സ്ത്രീകളുടെ പട്ടികയിലും ഇവർ ഇടം നേടിയിട്ടുണ്ട്. (Image: Wikimedia Commons)
4. നീലിമ മൊതപാർഥി - ഡിവിസ് ലാബോറട്ടറീസിന്റെ ഡയറക്ടറായ നീലിമ മൊതപാർഥിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടികയിൽ നാലാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷമായി, ഡിവിസ് ലാബോറട്ടറീസിന്റെ മെറ്റീരിയൽ വിതരണം, സംഭരണം, കോർപ്പറേറ്റ് ഫിനാൻസ്, നിക്ഷേപക ബന്ധങ്ങൾ എന്നിവയുടെ എല്ലാം മേൽനോട്ടം വഹിക്കുന്ന നീലിമയുടെ ആസ്തി 28,180 കോടി രൂപയാണ്. (Image: DivisLab)
6. ലീന ഗാന്ധി തിവാരി - ആഗോള ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്നോളജി കോർപ്പറേഷനായ യു എസ് വിയിലെ ലീന ഗാന്ധി തിവാരിയാണ് , കൊട്ടക് പ്രൈവറ്റ് ബാങ്കിംഗ് ഹൂറൺ 2021 സമ്പന്ന വനിതകളുടെ പട്ടികയിൽ ആറാം സ്ഥാനത്ത്. പട്ടിക പ്രകാരം ഇവരുടെ ആസ്തി 24,280 കോടി രൂപയാണ്. പട്ടികയിലെ സംരംഭകരിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരിൽ ഒരാൾ കൂടിയാണ് ലീന. ആരോഗ്യ സംരക്ഷ മേഖലയ്ക്ക് അടുത്തിടെ 24 കോടി രൂപയാണ് ലീന ദാനം ചെയ്തത്.
7. അനു ആഗ & മെഹർ പുദുംജി - തെർമാക്സിന്റെ ചെയർ പേഴ്സൺ മെഹർ പുദുംജീയും ഇവരുടെ അമ്മ അനു ആഗയും ആണ് ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത്. ഇരുവരുടെയും ആസ്തി 14,530 കോടി രൂപയാണ്, 2018-ൽ 76 വയസ്സ് പൂർത്തിയായതിനെ തുടർന്ന് അനു ആഗെ തെർമാക്സിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങി. 2003-ൽ തെർമാക്സിന്റെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മെഹർ ആണ് ഇപ്പോൾ കമ്പനിയെ നയിക്കുന്നത്. (Image: Wikimedia Commons)
9. വന്ദന ലാൽ - ഡോ. ലാൽ പാത്ത്ലാബ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വന്ദന ലാൽ ആണ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്. 2021 ലെ കൊട്ടക് പ്രൈവറ്റ് ബാങ്കിങ് ഹൂറൺ സമ്പന്ന വനിതകളുടെ പട്ടികയിൽ പുതിയതായി ഇടംപിടിച്ചവരിൽ ഒരാൾ കൂടിയാണ് വന്ദന ലാൽ. ഡോ.ലാൽ പാത്ത്ലാബ്സിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം മേധാവി കൂടിയായ വന്ദന ലാലിന്റെ ആസ്തി 6,810 കോടി രൂപയാണ്.
10. രേണു മുഞ്ജൽ - ഹീറോ ഫിൻകോർപ്പിന്റെ മാനേജിങ് ഡയറക്ടറും ഹീറോ മോട്ടോകോർപ്പിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ രേണു മുഞ്ജൽ ആണ് 2021-ലെ കൊട്ടക് പ്രൈവറ്റ് ബാങ്കിങ് ഹൂറൺ സമ്പന്ന വനിതകളുടെ പട്ടികയിൽ പത്താം സ്ഥാനത്ത്. പരേതനായ രാമൻ മുഞ്ജാലിന്റെ ഭാര്യയായ രേണു മുഞ്ജാലിന്റെ നിലവിലെ ആസ്തി 6,620 കോടി രൂപയാണ്. (Image: BML Munjal University)