കാർ ലോൺ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 7.5% മുതൽ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്
News18 Malayalam | September 28, 2020, 10:31 PM IST
1/ 6
കോവിഡ് വ്യാപനത്തിനിടയിലും ആകർഷകമായ വായ്പാ പദ്ധതികളുമായി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. കാർ, സ്വർണ പണയ, വ്യക്തിഗത വായ്പകൾക്കാണ് എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചത്. കാർ, സ്വർണ പണയ, വ്യക്തിഗത വായ്പകളുടെ പ്രോസസിങ് ഫീസിൽ 100 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്.
2/ 6
കാർ ലോൺ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 7.5% മുതൽ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത മോഡലുകളിൽ 100% ഓൺ-റോഡ് ഫിനാൻസും അവർക്ക് ലഭിക്കും.
3/ 6
വീട് വാങ്ങുന്നവർക്കായി ഭവനവായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ എസ്ബിഐ പ്രഖ്യാപിച്ചു. അംഗീകൃത പ്രോജക്റ്റുകളിൽ ഹോംബയർമാർക്കുള്ള ഭവനവായ്പയുടെ പ്രോസസ്സിംഗ് ഫീസ് പൂർണ്ണമായും ഒഴിവാക്കും. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ, വായ്പ തുക എന്നിവയുടെ അടിസ്ഥാനത്തിൽ പലിശനിരക്കിന് 10 ബിപിഎസ് വരെ പ്രത്യേക ഇളവുകളും ബാങ്ക് നൽകുന്നുണ്ട്. കൂടാതെ, ഹോംബയർമാർ YONO വഴി ഭവന വായ്പയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ 5bps പലിശ ഇളവ് ലഭിക്കും. ഈ ഓഫർ നേടാൻ യോനോ ആപ്പ് ഉണ്ടായിരിക്കണമെന്ന് മാത്രം.
4/ 6
സ്വർണ പണയ വായ്പയിലും എസ്ബിഐ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 36 മാസം വരെ 7.5% കുറഞ്ഞ പലിശയിൽ തിരിച്ചടവ് ഓപ്ഷനുകളാണുള്ളത്. നിലവിലെ പ്രതിസന്ധി ഘട്ടങ്ങളിൽ വ്യക്തികൾക്ക് വായ്പയുടെ ലഭ്യതയും താങ്ങാനാവുന്ന നിരക്കും ഉറപ്പാക്കി 9.6% വരെ കുറഞ്ഞ നിരക്കിൽ വ്യക്തിഗത വായ്പകളും എസ്ബിഐ അനുവദിക്കും.
5/ 6
നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ ബാങ്കിംഗ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എസ്ബിഐയുടെ മുൻനിര ബാങ്കിംഗ്, ജീവിതശൈലി പ്ലാറ്റ്ഫോം ആയ യോനോയിൽ കാർ, സ്വർണ പണയ വായ്പ എന്നിവ അനായാസം അപേക്ഷികകാൻ കഴിയും. എസ്ബിഐ ഉപഭോക്താക്കൾക്ക് 4 ക്ലിക്കുകളിലൂടെ അവരുടെ വീടുകളിലിരുന്നുതന്നെ യോനോയിൽ മുൻകൂട്ടി അംഗീകാരം ലഭിച്ച പേപ്പർലെസ് വ്യക്തിഗത വായ്പയും ലഭിക്കും.
6/ 6
567676 എന്നതിലേക്ക് PAPL <എസ്ബിഐ അക്കൌണ്ട് നമ്പരിന്റെ അവസാന 4 അക്കങ്ങൾ ടൈപ്പുചെയ്ത് ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി യോഗ്യത പരിശോധിക്കാൻ കഴിയും.