എടിഎമ്മുകളിലെ അനധികൃത ഇടപാടുകളിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ എസ്.ബി.ഐ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ പണം പിൻവലിക്കൽ സുരക്ഷിതമാക്കാനായി ഒറ്റത്തവണ പാസ്വേഡ് (ഒടിപി) അധിഷ്ഠിത സംവിധാനം നടപ്പാക്കുന്നു. രാത്രികാല പണം പിൻവലിക്കലിനാണ് ഒടിപി നിർബന്ധമാക്കുന്നത്. 2020 ജനുവരി ഒന്ന് മുതലാണ് ഈ സേവനം ലഭ്യമാകുക.