പാലക്കാട്: സംസ്ഥാനത്ത് കുപ്പിവെള്ളം 13 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദ്ദേശത്തോട് സമ്മിശ്ര പ്രതികരണവുമായി നിൽക്കുകയാണ് വ്യാപാരികൾ. കമ്പനികൾ വില കുറച്ചാലേ ഞങ്ങൾക്കും കുറയ്ക്കാനാവൂ എന്നാണ് ഇവരുടെ നിലപാട്. എന്നാൽ വർഷങ്ങളായി കുപ്പിവെള്ളം 11 രൂപക്ക് വിറ്റ് മാതൃകയാവുകയാണ് പാലക്കാട് ജിബി റോഡിലുള്ള റോയൽ ഫ്രൂട്ട്സ് ഉടമ ഷൺമുഖൻ.
11 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നതിനെ സഹ വ്യാപാരികൾ മാത്രമല്ല കമ്പനികളും എതിർത്തിരുന്നതായി ഷൺമുഖൻ പറയുന്നു. എന്നാൽ അമിത ലാഭം എടുക്കാൻ താല്പര്യമില്ലായെന്നാണ് ഷൺമുഖൻ പറയുന്നു. ഒരു കെയ്സ് കുപ്പിവെള്ളം എടുക്കുകയാണെങ്കിൽ എട്ടുരൂപയാണ് ഒരു കുപ്പിക്ക് നൽകേണ്ടിവരുന്നതെന്ന് അദ്ദേഹം പറയുന്നു. 11 രൂപക്ക് വിറ്റാൽ തന്നെ ന്യായമായ വില കിട്ടുമെന്ന് ഷൺമുഖൻ വ്യക്തമാക്കുന്നു.