പി.എഫ് വിഹിതം കുറയ്ക്കാൻ സർക്കാർ; കൈയിൽ കിട്ടുന്ന സാലറി കൂടും
ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന സാമൂഹ്യ സുരക്ഷാ ബിൽ 2019-ന്റെ ഭാഗമായാണ് പി.എഫ് വിഹിതം കുറയ്ക്കുന്ന നിർദേശം സർക്കാർ മുന്നോട്ടുവെക്കുന്നത്.
News18 Malayalam | December 9, 2019, 12:59 PM IST
1/ 3
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം കുറയ്ക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന സാമൂഹ്യ സുരക്ഷാ ബിൽ 2019-ന്റെ ഭാഗമായാണ് പി.എഫ് വിഹിതം കുറയ്ക്കുന്ന നിർദേശം സർക്കാർ മുന്നോട്ടുവെക്കുന്നത്. സാമൂഹ്യ സുരക്ഷാ ബിൽ 2019ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത് നടപ്പായാൽ നിലവിൽ സ്വകാര്യ കമ്പനി ജീവനക്കാർക്ക് കൈയിൽ ലഭിക്കുന്ന ശമ്പളം കൂടും.
2/ 3
നിലവിൽ ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരിൽനിന്ന് പ്രോവിഡന്റ് ഫണ്ടിലേക്ക് പിടിക്കുന്നത്. പി.എഫ് വിഹിതം കുറയ്ക്കുന്നതോടെ കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് വിവരം. ജീവനക്കാരിൽനിന്ന് പിടിക്കുന്ന പി.എഫ് വിഹിതം മാത്രമാണ് കുറയ്ക്കുന്നത്. അതേസമയം തൊഴിലുടമ അടയ്ക്കുന്ന പി.എഫ് വിഹിതത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സാമൂഹ്യ സുരക്ഷ ബിൽ നിഷ്കർഷിക്കുന്നു.
3/ 3
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഗ്രാറ്റുവിറ്റി ഉറപ്പാക്കുന്ന വ്യവസ്ഥയും ബില്ലിൽ ഉണ്ട്. 1972-ലെ പേമെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരം ഒരു കമ്പനിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്നവർക്കായിരുന്നു ഗ്രാറ്റുവിറ്റി ലഭിക്കുക. ഇതുകൂടാതെ ഇപിഎഫ്ഒ വരികാർക്ക് ദേശീയ പെൻഷൻ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.