ഗൂഗിളിനോട് 'ആമസോൺ ഫയർ' എന്ന് ചോദിച്ചാൽ ഉത്തരം ഫയർ സ്റ്റിക്കിനെക്കുറിച്ച്!
ആമസോൺ ഫയർ എന്ന് സെർച്ച് ചെയ്യുമ്പോൾ തീപിടുത്തത്തിന്റെ ഒരു ചിത്രമോ വാർത്തയോ പോലും ആദ്യ സെർച്ച് റിസൽട്ടുകളിൽ വരുന്നില്ല
News18 Malayalam | August 25, 2019, 6:09 PM IST
1/ 3
ആമസോൺ മഴക്കാടുകളിലെ തീപിടുത്തം വലിയ വാർത്തയായി മാറിയിരിക്കുന്നു. രണ്ട് ആഴ്ചകളായി തുടരുന്ന തീപിടുത്തം പരിസ്ഥിതി പ്രവർത്തകർ വലിയ ആശങ്കയോടെയാണ് കാണുന്നത്. ലോകത്തിന് ആവശ്യമായ 20 ശതമാനത്തോളം ഓക്സിജൻ ലഭ്യമാക്കുന്ന ആമസോൺ മഴക്കാടുകളിലെ തീപിടുത്തത്തിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒരു മാസത്തിലേറെയായി ആമസോൺ മഴക്കാടുകൾ നശിപ്പിക്കുന്നതിന് തീ ഇടാറുണ്ടായിരുന്നെങ്കിലും ഈ വിഷയം കൂടുതൽ ശ്രദ്ധയിലേക്ക് വന്നത് അടുത്തിടെയാണ്. ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ആമസോൺ തീപിടുത്തം വാർത്തയായത്.
2/ 3
ഇപ്പോൾ രസകരമായ മറ്റൊരു സംഗതിയാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളിൽ ആമസോൺ ഫയർ(Amazon fire) എന്ന് തെരഞ്ഞാൽ ലഭിക്കുന്ന ഉത്തരങ്ങളിലേറെയും ആമസോൺ ഫയർസ്റ്റിക്ക് എന്ന ഉൽപന്നത്തെക്കുറിച്ചാണ്. ആമസോൺ ഫയർ എന്ന് സെർച്ച് ചെയ്യുമ്പോൾ തീപിടുത്തത്തിന്റെ ഒരു ചിത്രമോ വാർത്തയോ പോലും ആദ്യ സെർച്ച് റിസൽട്ടുകളിൽ വരുന്നില്ല. മറിച്ച് ആമസോൺ ഫയർസ്റ്റിക്ക് തുടങ്ങി ആമസോണിന്റെ ഉൽപന്നങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും വിവരങ്ങളുമാണ് സെർച്ച് റിസൽട്ടിൽ നിറഞ്ഞുനിൽക്കുന്നത്.
3/ 3
ആമസോൺ ഫയർ സംബന്ധിച്ച ഗൂഗിൾ സെർച്ചിനെതിരെ ഇതിനോടകം വിമർശനം ഉയർന്നുകഴിഞ്ഞു. മനുഷ്യവംശത്തിന്റെ നിലനിൽപിനേക്കാൾ ഗൂഗിൾ പ്രാമുഖ്യം നൽകുന്നത് കച്ചവടത്തിനാണെന്നാണ് വിമർശനം. ടെലിവിഷനുകളെ സ്മാർട്ട് ആക്കുന്ന ഉപകരണമാണിത്. ഇത് ഘടിപ്പിച്ചിൽ ടി.വിയിൽ ഇന്റർനെറ്റ് സൌകര്യം ഉപയോഗിക്കാകുമെന്നതാണ് ആമസോൺ ഫയർസ്റ്റിക്കിന്റെ പ്രത്യേകത.