സൂമിന് ബദൽ കേരളത്തിൽ നിന്ന്; കേന്ദ്ര സർക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളി സ്റ്റാർട്ടപ്പിന് ഒന്നാം സ്ഥാനം
ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിൽ ചേര്‍ത്തല പാതിരപ്പള്ളി സ്വദേശി ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ടെക്ജെന്‍ഷ്യ.
News18 Malayalam | August 20, 2020, 10:18 PM IST
1/ 8
കൊച്ചി: തദ്ദേശീയമായി വിഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് തയ്യാറുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്നവേഷന്‍ ചലഞ്ചില്‍ ടെക്ജെന്‍ഷ്യ എന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഒന്നാം സ്ഥാനം. വീകണ്‍സോള്‍ എന്നാണ് ടെക്ജെന്‍ഷ്യ ആപ്പിന് പേരിട്ടിരിക്കുന്നത്.
2/ 8
ഒരു കോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപകരണങ്ങള്‍ക്കുള്ള കരാറുമാണ് സമ്മാനം
3/ 8
ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിൽ ചേര്‍ത്തല പാതിരപ്പള്ളി സ്വദേശി ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ടെക്ജെന്‍ഷ്യ. കേന്ദ്ര ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ഓണ്‍ലൈന്‍ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.
4/ 8
ലോക്ക് ഡൗണ്‍ കാലത്തെ ആശയവിനിമയത്തിന് സൂം ആപ്പിനെയാണ് പലരും ആശ്രയിച്ചിരുന്നത്. എന്നാൽ ഇതിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വിലയിരുത്തലുണ്ടായതിനു പിന്നാലെയാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഇന്ത്യന്‍ സ്റ്റര്ട്ടപ്പുകളോട് സര്‍ക്കാരിന് ഉപയോഗിക്കാനായി ഒരു വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ഉണ്ടാക്കാന്‍ ആശ്യപ്പെട്ടത് '
5/ 8
ആപ്പില്‍ വിവിധ വിഡിയോ റെസലൂഷനും ഓഡിയോ ക്വാളിറ്റിയും സാധ്യമാകണം. എല്ലാ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കണം. നിരവധി ആളുകളുമൊത്ത് ഒരേ സമയത്ത് വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ സാധിക്കണം. കുറഞ്ഞതും, കൂടിയതുമായ ബാന്‍ഡ് വിഡ്ത്തില്‍ പ്രവര്‍ത്തിക്കണം. ഇത്തരമൊരു ആപ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നു മുന്‍പ് റജിസ്റ്റര്‍ ചെയ്യണം എന്നതായിരുന്നു മന്ത്രാലയം പറഞ്ഞിരിക്കുന്നത്
6/ 8
12 കമ്പനികളെയാണ് ആദ്യഘട്ടിൽ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഇവർക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നല്‍കുകയും ചെയ്തു.
7/ 8
ഈ പ്രോടൈപ്പുകളിൽ നിന്നാണ് മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്.
8/ 8
ഈ കമ്പനികൾക്ക് 20 ലക്ഷം രൂപ വീതം നൽകി അന്തിമ ആപ്പ് നിർമ്മിക്കാൻ നിർദ്ദേശിച്ചു. ഇതിൽ നിന്നാണ് മലയാളി സ്റ്റാർട്ടപ് കമ്പനിയുടെ ആപ്പ് ഒന്നാം സ്ഥാനത്തെത്തിയത്.