ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി(audi) ഏപ്രില്‍ 1 മുതല്‍ ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയിലുടനീളം 3 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്ന് (price hike) വ്യാഴാഴ്ച അറിയിച്ചു. വാഹനത്തിന്റെ നിർമ്മാണ ചെലവുകള്‍ (input costs) വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് വില വര്‍ധന. ഇത് 2022 ഏപ്രില്‍ 1 മുതല്‍ (april 1) പ്രാബല്യത്തില്‍ വരുമെന്ന് വാഹന നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
''ഓഡി ഇന്ത്യയില്‍, സുസ്ഥിരമായ ബിസിനസ്സ് മോഡല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വര്‍ദ്ധിച്ചു വരുന്ന നിർമ്മാണചെലവുകളും ഫോറെക്സ് നിരക്കുകളും മാറുന്നതിനാല്‍ ഞങ്ങളുടെ മോഡല്‍ ശ്രേണിയിലുടനീളം 3 ശതമാനം വരെ വിലവര്‍ധനവ് വരുത്തേണ്ടതുണ്ട്'' - ഓഡി ഇന്ത്യാ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.
ഇ-ട്രോണ്‍ ബ്രാന്‍ഡിന് കീഴിലുള്ള കമ്പനിയുടെ ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോയില്‍ ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവ ഉള്‍പ്പെടുന്നു. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓഡിയുടെ പുതിയ ലോഞ്ചുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
335 ബിഎച്പി കരുത്തും 500എന്‍എം പീക്ക് ടോര്‍ക്കും നല്കുന്ന 3.0 ലിറ്റര്‍ ടിഎഫ്എസ്ഐ, V6 പെട്രോള്‍ എഞ്ചിനാണ് Q7 ഫേസ്ലിഫ്റ്റിന്. എട്ട് സ്പീഡ് ടിപ്ട്രോണിക് ഗിയര്‍ബോക്സും ക്വാട്രോ AWD സിസ്റ്റവും സ്റ്റാന്‍ഡേര്‍ഡാണ്. പുതിയ Q5ന് സമാനമായി, Q7ലും ഒരു മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനം ഓഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 48-വോള്‍ട്ട് ഇലക്ട്രിക് മോട്ടോറും ലിഥിയം-അയണ്‍ ബാറ്ററിയും ബെല്‍റ്റ് ആള്‍ട്ടര്‍നേറ്റര്‍ സ്റ്റാര്‍ട്ടറും (BAS) ഉള്‍പ്പെടുന്നു. 5.9 സെക്കന്‍ഡിനുള്ളില്‍ Q7 ഫെയ്സ് ലിഫ്റ്റിന് 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും എന്നാണ് ഓഡി അവകാശപ്പെടുന്നത്.
ഹാപ്റ്റിക്, അക്കോസ്റ്റിക് ഫീഡ്ബാക്ക് നല്കുന്ന രണ്ട് പുതിയ വലിയ ടച്ച്സ്ക്രീനുകള്‍, എല്‍ടിഇ അഡ്വാന്‍സ്ഡ് കണക്റ്റിവിറ്റി, ഒരു വൈഫൈ ഹോട്ട്സ്പോട്ട്, നാച്ചുറല്‍ വോയ്സ് കണ്ട്രോള്, വിപുലമായ ഓഡി കണക്റ്റ് പോര്‍ട്ട്ഫോളിയോ എന്നിവ ഈ ഡിസ്പ്ലേയോട് ബന്ധിപ്പിച്ചിട്ടുണ്ട്. വലിയ ഇന്‍ടേക്കുകള്‍, പുതിയ അലോയ് വീലുകള്‍, ഭംഗിയേറിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, എഡ്ജിയായ ബമ്പറുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മറ്റ് ശ്രദ്ധേയമായ ഘടകങ്ങള്‍.