സ്വകാര്യത സംരക്ഷിക്കുന്നതിനായി മുമ്പ് ഫേസ് ബുക്ക് അവതരിപ്പിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ പിൻഗാമിയാണ് പ്രൊഫൈൽ ലോക്ക്. പ്രൊഫൈല്‍ ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ സുഹൃത്തുക്കൾ അല്ലാത്ത ആളുകൾക്ക് അയാളുടെ പ്രൊഫൈല്‍ ചിത്രം മാത്രമേ കാണാന്‍ സാധിക്കൂ. പ്രൊഫൈല്‍ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന നീല ബാഡ്ജും ഇതിൽ ഉണ്ടായിരിക്കും.