സാംസങ് ഗാലക്സി എം 53 5ജി (Samsung Galaxy M53 5G):സ്മാർട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 30,000 രൂപയ്ക്ക് താഴെയുള്ള ഏറ്റവും പുതിയ ഓപ്ഷനുകളിലൊന്നാണ് സാംസങ് ഗാലക്സി എം 53 5 ജി. ഗാലക്സി എം 52 സ്മാർട്ട്ഫോണിൽ നിന്നും എം 53 5ജി സ്മാർട്ട്ഫോണിലെത്തുമ്പോൾ സാംസങ് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റോടെയാണ് ഗാലക്സി എം 53 5ജി എത്തുന്നത്. കൂടാതെ 8 ജിബി റാമും ഉണ്ട്. 120Hz FHD+ AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. എം 52 5 ജിയിൽ ലേതു പോലെ കനം കുറഞ്ഞതാണ് സാംസംഗ് ഗ്യാലക്സി എം 53 5 ജിയും. 108-മെഗാപിക്സല്‍, 8-മെഗാപിക്സല്‍, 2-മെഗാപിക്സല്‍, 2-മെഗാപിക്സല്‍ സെന്‍സറുകളുടെ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള 5000mAh ബാറ്ററിയാണ് ഫോണില്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഫോണ്‍ അഡാപ്റ്റര്‍ പ്രത്യേകം വാങ്ങേണ്ടതുണ്ട്.
ഷവോമി 11ഐ ഹൈപ്പര്‍ചാര്‍ജ് 5ജി (Xiaomi 11i hypercharge 5G): ഷവോമി 11ഐ ഹൈപ്പര്‍ചാര്‍ജ് അതിന്റെ പേരിന് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. 120W ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ഫോണ്‍ കൂടിയാണിത്. അതിനു പുറമെ, മീഡിയടെക് ഡൈമെന്‍സിറ്റി 920 SoC പ്രൊസ്സസറാണ് ഷവോമി 11ഐ ഹൈപ്പര്ചാര്ജിനുള്ളത്. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഒരു ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ ഇതിലുണ്ട്. 120 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഉള്ള പിന്തുണയ്ക്കുന്ന 4500mAh ബാറ്ററിയാണ് ഫോണില്‍ ഉള്ളത്. 108 മെഗാപിക്സല്‍ പ്രൈമറി സാംസങ് HM2 സെന്‍സറും (f/1.89 ലെന്‍സ്), 8-മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടറും, 2-മെഗാപിക്സല്‍ മാക്രോ ഷൂട്ടറും ചേര്‍ന്ന ട്രിപ്പിള്‍ ക്യാമറയാണ് ഷവോമി 11ഐ ഹൈപ്പര്ചാര്ജിനുള്ളത്. f/2.45 ലെന്‍സുള്ള 16-മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് മുന്നില്‍ ക്രമീകരിച്ചിരിക്കുന്നത്.
വണ്‍പ്ലസ് നോര്‍ഡ് 2 (Oneplus Nord 2): വണ്‍പ്ലസ് നോര്‍ഡ് 2ല്‍ ഫുള്‍ എച്ച്ഡി + 90Hz അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 1200 ചിപ്സെറ്റാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. OIS-നെ പിന്തുണയ്ക്കുന്ന 50-മെഗാപിക്സല്‍ സെന്‍സറുള്ള നോര്‍ഡ് 2-ന് ട്രിപ്പിള്‍ ക്യാമറയും ഇതിലുണ്ട്. 65W ചാര്‍ജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്ട്ഫോണ്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയാണ് വില. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 29,999 രൂപയുമാണ് വില. ഗ്രേ സിയറ, ബ്ലൂ ഹേസ്, ഗ്രീന്‍ വുഡ്സ് എന്നീ മൂന്ന് നിറങ്ങളില്‍ വണ്‍പ്ലസ് നോര്‍ഡ് 2 5ജി ലഭ്യമാണ്.
പോക്കോ എഫ്3 ജിടി (Poco F3 GT): ഗെയിമിങ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് പ്രധാനമായും പോക്കോ എഫ് 3 ജിടി 5 ജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മീഡിയ ടെക് ഡിമെന്‍സിറ്റി 1200 പ്രോസസറുമായാണ് പോക്കോ എഫ് 3 ജിടി വരുന്നത്. 120 ഹെര്‍ട്സ് അമോലെഡ് ഡിസ്പ്ലേ, ഗെയിമിംഗിനായി ഹോള്‍ഡര്‍ ബട്ടണുകള്‍ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് റീഫ്രഷ് റേറ്റ്, എച്ച്ഡിആര്‍ 10+ നുള്ള പിന്തുണ എന്നിവ പോക്കോ എഫ് 3 ജിടിയില്‍ ഉണ്ട്. 64എംപിയാണ് പ്രധാന ക്യാമറയ്ക്കുള്ളത്. 67 വാട്ടിന്റെ അതിവേഗ ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5,065 എംഎഎച്ചിന്റെ ബാറ്ററിയാണ് പോക്കോ എഫ്3 ജിടിയില്‍ വരുന്നത്. 6 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയുമാണ് വില. ഗെയിം കളിക്കുമ്പോഴും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഫോണിന്റെ വശത്തായാണ് ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മോട്ടറോള എഡ്ജ് 20 (Motorola Edge 20): മോട്ടോ എഡ്ജി 20 സ്മാര്‍ട്ഫോണില്‍ 6.7 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. അത് 144Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 778 ജി ചിപ്സെറ്റാണ് ഇത് നല്‍കുന്നത്. 30 വാട്ട് ടര്‍ബോപവര്‍ ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള എഡ്ജ് 20യ്ക്കുള്ളത്. 108 മെഗാപിക്സലിന്റെ പ്രൈമറി സെന്‍സര്‍, 16 മെഗാപിക്സലിന്റെ അള്‍ട്രാ-വൈഡ് ഷൂട്ടര്‍, 8 മെഗാപിക്സലിന്റെ സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് മോട്ടോറോള എഡ്ജ് 20യില്‍ നല്‍കിയിരിക്കുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഫോണിന് 29,999 രൂപയാണ് വില.
റിയല്‍മി ജിടി 5ജി (Realme GT 5G): സ്നാപ്ഡ്രാഗണ്‍ 888 ചിപ്സെറ്റ് ഉള്ള, നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒരേയൊരു ഫോണ്‍ റിയല്‍മി ജിടി 5 ജി ആയിരിക്കും. സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 65W സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. 64 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 682 പ്രൈമറി സെന്‍സര്‍, വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. മുന്‍വശത്ത് 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുണ്ട്.
ഓപ്പോ റെനോ 7 5ജി (Oppo Reno 7 5G): 90Hz റിഫ്രഷ് റേറ്റുള്ള OLED ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. ഇത് മീഡിയടെക് Dimensity 900 SoC ആണ് നല്‍കുന്നത്. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. മുന്‍വശത്ത്, 32-മെഗാപിക്സല്‍ സോണി IMX709 സെന്‍സറാണ് ക്രമീകരിച്ചിരിക്കുന്നത്. 65W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള 4,500mAh ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് മറ്റൊരു സവിശേഷത.