Happy Valentine Week 2020: നിങ്ങളുടെ പ്രണയിതാവിനു നൽകാം ഈ ഗാഡ്ജെറ്റ് സമ്മാനങ്ങൾ
നിങ്ങളുടെ പങ്കാളി ഗാഡ്ജെറ്റുകളെ ഇഷ്ടപ്പെടുന്നയാളാണെങ്കിൽ തീർച്ചയായും ഈ സമ്മാനങ്ങൾ അവർക്ക് പ്രിയപ്പെട്ടതു തന്നെയായിരിക്കും.
News18 Malayalam | February 9, 2020, 4:38 PM IST
1/ 8
പ്രണയ ദിനം ഇങ്ങെത്തിയിരിക്കുകയാണ്. പങ്കാളിയെ ആശ്ചര്യപ്പെടുത്തുന്ന ഏറ്റവും മികച്ച സ്നേഹ സമ്മാനം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഓരോ പ്രണയിതാവും. എന്ത് തിരഞ്ഞെടുത്താലും മതിയാവില്ല. നിങ്ങളുടെ പങ്കാളി ഗാഡ്ജെറ്റുകളെ ഇഷ്ടപ്പെടുന്നയാളാണെങ്കിൽ തീർച്ചയായും ഈ സമ്മാനങ്ങൾ അവർക്ക് പ്രിയപ്പെട്ടതു തന്നെയായിരിക്കും.
2/ 8
സ്മാർട്ട് ഫോൺ :നിങ്ങളുടെ പങ്കാളിയുടെ പക്കൽ ഏറെ നാളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്മാർട്ട് ഫോണാണ് ഉള്ളതെങ്കിൽ പുതിയൊരു സ്മാർട്ട് ഫോൺ ഈ പ്രണയ ദിനത്തിൽ സമ്മാനിക്കുന്നത് ഉചിതമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചില സ്മാർട്ട് ഫോണുകളിൽ മികച്ച ക്യാമറ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഉണ്ട്.
3/ 8
സ്റ്റൈലസ്: വളരെ അത്യാവശ്യമുള്ളതല്ലെങ്കിലും പ്രണയിതാവിന് അവരുടെ സ്മാർട്ട്ഫോണിനായി ഒരു സ്റ്റൈലസ് സമ്മാനിക്കുന്നത് ശരിക്കും വേറിട്ടത് തന്നെയായിരിക്കും. റബർ കൊണ്ടുള്ള ഭാഗത്തോടു കൂടിയ പേനയുടെ ആകൃതിയിലുള്ള ഉപകരണം പ്രണയിതാവിന് മികച്ചൊരു അനുഭവം സമ്മാനിക്കും.
4/ 8
ഹെൽത്ത് ബാൻഡ് ഫിറ്റ്നസ് ഒരു പാട് ശ്രദ്ധിക്കുന്ന ആളാണ് പങ്കാളിയെങ്കിലും ഇതിലപ്പുറം മികച്ചൊരു സമ്മാനം വേറെ ഉണ്ടാകില്ല. നിങ്ങളുടെ പങ്കാളിയുടെ ദൈനംദിന പ്രവർത്തനങ്ങൾ, വ്യായാമം, ഉറക്കസമയം, ശരിയായ ഭാരം എന്നിവ കൃത്യമായി നിലനിർത്താൻ ഈ ഉപകരണം സഹായിക്കും.
5/ 8
കിൻഡിൽ: വായന ഇഷ്ടപ്പെടുന്ന പ്രണയിതാവിന് സമ്മാനിക്കാൻ കഴിയുന്ന മികച്ച സമ്മാനെ തന്നെയാണ് കിൻഡിൽ. വിവിധ ഭാഷകളിലുള്ള നിരവധി ഇബുക്കുകൾ ഇതിലുണ്ട്.
6/ 8
ഇയർപോഡ്: ഒരു ദിവസം നീണ്ട ജോലികൾക്ക് ശേഷം ഒരൽപ്പം സംഗീതം ആസ്വദിക്കുന്നത് ഉൻമേഷം നൽകുന്നു. ഈ വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ പങ്കാളിക്ക് വയർലെസ് ഇയർപോഡുകളേക്കാൾ മികച്ചത് മറ്റെന്താണ്? എവിടെയായിരുന്നാലും സംഗീതം കേൾക്കാൻ ഈ ഉപകരണം സഹായിക്കും.
7/ 8
ഇൻസ്റ്റന്റ് ക്യാമറ: ഡിഎസ്എൽആറുകളോട് മത്സരിക്കുന്നതല്ലെങ്കിലും ഇൻസ്റ്റന്റ് ക്യാമറകൾ എല്ലാവർക്കും ഇഷ്ടപ്പെടും. ഫോട്ടോ എടുക്കുന്ന നിമിഷം തന്നെ ആ ഫോട്ടോ നമുക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. ഈ പ്രണയ ദിനത്തിലെ സുന്ദര നിമിഷങ്ങൾ ഇൻസ്റ്റന്റായി സമ്മാനിക്കാൻ ഇതിലും മികച്ചൊരു സമ്മാനം ഇല്ല.
8/ 8
വാച്ച് : വാച്ചുകളെ ഇഷ്ടപ്പെടുന്ന പങ്കാളിയാണെങ്കിൽ മറ്റെന്ത് സമ്മാനത്തെക്കാളും ഏറ്റവും മികച്ചത് ഒരു വാച്ച് തന്നെയായിരിക്കും.