കഴിഞ്ഞ വർഷത്തെ ഐഫോൺ 12 സീരീസിന് സമാനമായ ഡിസൈനിലുള്ള ഐഫോൺ 13 സീരീസ് ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയിൽ ഡയഗണലായി സ്ഥാപിച്ചിട്ടുള്ള ക്യാമറ ലെൻസുകളുമായി ഐഫോൺ 13 സീരീസ് അതിന്റെ മുൻഗാമിയെക്കാൾ ചെറിയ രൂപമാറ്റങ്ങളോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. അതേസമയം ഐഫോൺ 13 പ്രോയും ഐഫോൺ 13 പ്രോ മാക്സും പുറകിൽ വലിയ ക്യാമറ ലെൻസുകളുമായാണ് വരുന്നത്.