ഐഫോൺ (iPhone) വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആൻഡ്രോയിഡിൽ (Android) നിന്ന് മാറ്റം ആഗ്രഹിക്കുന്നവർക്കും ഒരു സന്തോഷവാർത്ത. എസ്ഇ 2022 അഥവാ ഐഫോൺ എസ്ഇ 3 (iphone SE 3) വെറും 20,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മാർച്ച് 8 ന് പ്രതീക്ഷിക്കുന്ന ലോഞ്ചിന് മുന്നോടിയായി ഐഫോൺ എസ്ഇ 3 (iPhone SE 3) യുടെ വില കുറയുമെന്നാണ് ആപ്പിൾ അനലിസ്റ്റും ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാനും പറയുന്നത് (Apple analyst and Bloomberg’s Mark Gurman). പുറത്തിറക്കാൻ ഒരുങ്ങുന്ന സ്മാർട്ട്ഫോണിന് 200 ഡോളർ (ഏകദേശം 15,100 രൂപ) ആയിരിക്കും വില എന്നാണ് വിലയിരുത്തൽ. നിലവിൽ ആൻഡ്രോയിഡ് ശക്തികേന്ദ്രങ്ങളായ ഏഷ്യയുടെ ചില ഭാഗങ്ങളിലും ആഫ്രിക്ക, തെക്കേ അമേരിക്ക (Africa, South America) എന്നിവിടങ്ങളിലും താങ്ങാവുന്ന വിലയിൽ ഐഫോൺ ലഭ്യമാക്കാനായിരിക്കും കമ്പനി ശ്രമിക്കുകയെന്നും ഗുർമാൻ പറഞ്ഞു.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് വലിയ വിഹിതമുള്ള വിപണികൾ പിടിച്ചെടുക്കാനാണ് ഈ ഓഫർ അവതരിപ്പിക്കുന്നതിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആപ്പിളിന്റെ സ്മാർട്ട്ഫോൺ വിഹിതം 5 ശതമാനത്തിൽ താഴെയാണ്. താങ്ങാവുന്ന വിലയിൽ ഐഫോൺ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയാൽ എതിരാളിൾക്ക് അത് കടുത്ത വെല്ലുവിളിയാകും. ചൈനയിൽ നിന്ന് മാറി ഇന്ത്യയിൽ ഐ ഫോണിന്റെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനും ആപ്പിൾ ശ്രമിക്കുന്നതായാണ് വിവരം.
എന്നാൽ, സ്ഥാപകനായ സ്റ്റീവ് ജോബിന്റെ താല്പര്യം നിലനിർത്താനായി ആപ്പിൾ ഐ ഫോൺ ഒരു ബജറ്റ് ഐഫോണായി മാറാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 ൽ ഐഫോൺ എസ്ഇ പുറത്തിറക്കിയപ്പോൾ വില ഏകദേശം 399 ഡോളർ (ഏകദേശം 30,200 രൂപ) ആയിരുന്നു. പിന്നീട് 2020ൽ പുറത്തിറക്കിയ ഐഫോൺ എസ്ഇ യും അതേ വിലയിൽ വിപണിയിൽ എത്തി. അടുത്തിടെ വന്ന ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022 ഇൽ പുറത്തിറക്കാനിരിക്കുന്ന ഐഫോൺ എസ്ഇ 3യുടെ ആരംഭ വില ഏകദേശം 300 ഡോളർ (ഏകദേശം 22,500 രൂപ) ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
300 ഡോളർ ആണെങ്കിൽ പോലും വിപണിയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത ഉണ്ട്. കാരണം നിരവധി മിഡ് ബജറ്റ് ആൻഡ്രോയിഡ് ഫോണുകൾക്കും ഇപ്പോൾ ഇതേ വിലയാണുള്ളത്. ഐഫോൺ എസ്ഇ 3 അല്ലെങ്കിൽ ഐഫോൺ എസ്ഇ 2022 യുടെ ആരംഭ വില 200 ഡോളർ ആക്കിയാലും മറ്റ് ഐഫോണുകളുടെ വിലകൾക്ക് സമാനമായി ഇന്ത്യൻ വിപണിയിൽ ഉയർന്ന വില ലഭിക്കാൻ സാധ്യതയുണ്ട്.
നിലവിൽ 64 ജിബി മോഡലിന്റെ ഐഫോൺ എസ്ഇ 2വിന്റെ വില 39,900 രൂപയാണ്. പല ഇ-റീട്ടെയിലർമാരും 30,000 രൂപയിൽ താഴെ വിലയ്ക്ക് ഫോൺ വില്കുന്നുമുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഐഫോൺ എസ്ഇ 2022 ആകർഷകമായ ഫീച്ചറുകളുമായാണ് എത്തുന്നത്. അതിൽ 5ജി, 4.7 ഇഞ്ച് സ്ക്രീൻ, ആപ്പിൾ എ13 ബയോണിക് ചിപ്സെറ്റ്, ആധുനിക ടെക്നോളജി എന്നിവ ഉൾപ്പെടുന്നു. ആപ്പിൾ 200 ഡോളർ വിലയിലാണ് ലഭിക്കുന്നതെങ്കിൽ ഐഫോൺ പരമ്പരാഗതമായി നിലനിർത്തിപ്പോന്ന ക്ലാസ്സിക് രീതിയിൽ അത് വലിയൊരു മാറ്റത്തിന് കാരണമാകും.