കൊച്ചി: മാലിദ്വീപിൽ അതിവേഗ ഇന്റർനെറ്റ് പദ്ധതിയുമായി റിലയൻസ് ജിയോ. അടുത്ത തലമുറ മൾട്ടി-ടെറാബിറ്റ് ഇന്ത്യ-ഏഷ്യ-എക്സ്പ്രസ് (IAX) കടലിനടിയിലെ കേബിൾ സംവിധാനം മാലിദ്വീപിലെ ഹുൽഹുമലെയിൽ എത്തിക്കുകാണ് ജിയോ ലക്ഷ്യമിടുന്നത്. ഉയർന്ന ശേഷിയും അതിവേഗ ഐഎഎക്സ് സംവിധാനം ഹുൽഹുമാലിനെ ഇന്ത്യയിലെയും സിംഗപ്പൂരിലെയും ലോകത്തിലെ പ്രധാന ഇന്റർനെറ്റ് ഹബ്ബുകളുമായി നേരിട്ട് ബന്ധിപ്പിക്കും. ജിയോ ഇത് നടപ്പാക്കുന്നത് മാലിദ്വീപ് സർക്കാരിന്റെ 100% ഉടമസ്ഥതയിലുള്ള ഓഷ്യൻ കണക്ട് മാലിദ്വീപ് പ്രൈവറ്റ് ലിമിറ്റഡുമായി (OCM) ചേർന്നാണ്.
മാലിദ്വീപിലെ കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ മുന്നേറ്റമാണിതെന്ന് അവിടുത്തെ സാമ്പത്തിക വികസന കാര്യ മന്ത്രി ഉസ് ഫയാസ് ഇസ്മായിൽ പറഞ്ഞു. 'സുരക്ഷിതവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുന്നതിലൂടെ ഞങ്ങളുടെ ആളുകൾക്ക് വിശാലമായ അവസരങ്ങൾ തുറക്കും. മാലിദ്വീപിലെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ദക്ഷിണേഷ്യയിലെ ഒരു പ്രധാന ആശയവിനിമയ കേന്ദ്രമായി സ്വയം സ്ഥാപിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സാമ്പത്തിക വികസനം കൂടാതെ, ഇത് മാലിദ്വീപിലുടനീളം അതിവേഗ ഇന്റർനെറ്റ് ആക്സസ് വഴി സാമൂഹിക വികസനം ത്വരിതപ്പെടുത്തുകയും ഞങ്ങൾ ആഗ്രഹിക്കുന്ന തുല്യമായ വികസനം കൈവരിക്കാൻ അനുവദിക്കുകയും ചെയ്യും'- മാലദ്വീപ് സാമ്പത്തിക വികസന മന്ത്രി ഉസ് ഫയാസ് ഇസ്മായിൽ രാജ്യത്തെ ആദ്യ അന്താരാഷ്ട്ര കേബിൾ അവതരിപ്പിച്ചതിനെ കുറിച്ച് പറഞ്ഞു.
വെബ് 3.0-കഴിവുള്ള ഇന്റർനെറ്റ് സേവനങ്ങളെ പിന്തുണയ്ക്കുന്ന ഉയർന്ന നിലവാരമുള്ള ടെറാബിറ്റ് കപ്പാസിറ്റി നൽകിക്കൊണ്ട് മാലദ്വീപിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കാൻ അവസരം കിട്ടിയതിൽ ജിയോ അഭിമാനം കൊള്ളുന്നു. IAX മാലിദ്വീപിനെ ലോകത്തെ ഉള്ളടക്ക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുക മാത്രമല്ല, മാലിദ്വീപ് സർക്കാർ ആരംഭിക്കുന്ന പുതിയ സംരംഭങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഡാറ്റാ ഡിമാൻഡിലെ സ്ഫോടനാത്മകമായ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും എന്ന് റീലിൻസ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ അഭിപ്രായപ്പെട്ടു.
IAX സിസ്റ്റം പടിഞ്ഞാറ് മുംബൈയിൽ നിന്ന് ആരംഭിച്ച് സിംഗപ്പൂരുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നു, ഇന്ത്യ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലെ അധിക ലാൻഡിംഗുകൾ ഇത് ബന്ധിപ്പിക്കുന്നുണ്ട്. IAX, 2023 അവസാനത്തോടെ സേവനത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐ ഇ എക്സ്, ഐ എ എക്സ് സാങ്കേതികവിദ്യകൾ ഒരുമിച്ച് ഇനിയുള്ള ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളായി മാറും. ഇത് ഇന്ത്യയെയും യൂറോപ്പിനെയും തെക്കുകിഴക്കൻ ഏഷ്യയെയും ഇപ്പോൾ മാലിദ്വീപിനെയും ബന്ധിപ്പിക്കുന്നു.