സ്മാർട്ട് ഫോൺ വാങ്ങാൻ (Smart Phone) തയാറെടുക്കുകയാണോ? ഇതാ നവംബറിൽ ഒട്ടേറെ മികച്ച ഫോണുകളാണ് വിപണിയിലെത്തുന്നത്. സ്മാർട്ട് ഫോൺ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ജിയോഫോൺ നെക്സ്റ്റ് (JioPhone Next), വൺപ്ലസ് 9 ആർടി (OnePlus 9RT), iQoo 8 സീരീസ്, റെഡ് മി നോട്ട് 11 പ്രോ (Redmi Note 11 pro) എന്നിവ ഈ മാസം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
JioPhone Next: നവംബർ 4-ന് ദീപാവലി ദിനത്തിൽ ജിയോഫോൺ നെക്സ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിലയൻസ് സ്ഥിരീകരിച്ചിരിക്കുന്നത്. എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് 1,999 രൂപയ്ക്കും (ഡൗൺ പേയ്മെന്റ്) ഈസി EMI സ്കീമുകൾക്കും 18 അല്ലെങ്കിൽ 24 മാസത്തേക്ക് വാങ്ങാവുന്നതാണ്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോഫോൺ നെക്സ്റ്റ് നിർമിച്ചത്. ഓട്ടോമാറ്റിക് സോഫ്റ്റ്വെയർ അപ്ഗ്രേഡുകളുമായാണ് ജിയോഫോൺ നെക്സ്റ്റ് വരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇത് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രഗതി ഒഎസിലാണ് പ്രവർത്തിക്കുന്നത്. 5.45-ഇഞ്ച് HD+ (720x1,440 പിക്സലുകൾ) ഡിസ്പ്ലേയാണ് ലഭിക്കുക. 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ജിയോഫോൺ നെക്സ്റ്റിലുള്ളത്. 3500 എംഎഎച്ച് ബാറ്ററിയാണ് വഹിക്കുന്നത്.
iQoo 8: iQoo 8 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് സൂചനയുണ്ട്. മിക്കവാറും നവംബറിൽ തന്നെ ഇവ വിപണിയിലെത്തും. സീരീസിൽ സാധാരണ iQoo 8, iQoo 8 Pro എന്നിവ ഉൾപ്പെടുന്നു, രണ്ടാമത്തേത് iQoo 8 ലെജൻഡായി അരങ്ങേറ്റം കുറിച്ചേക്കാം. iQoo 8, iQoo 8 Pro / iQoo 8 Legend എന്നിവയിൽ ട്രിപ്പിൾ റിയർ ക്യാമറകളുണ്ട്, ബിഎംഡബ്ല്യു എം മോട്ടോർസ്പോർട്ട് കളർവേയ്സിൽ ഫോൺ അവതരിപ്പിച്ചിരുന്നു.
റെഡ്മി നോട്ട് 11 പ്രോ: പുതിയ റെഡ്മി നോട്ട് 11 സീരീസ് കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിച്ചു. സീരീസിൽ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു - റെഡ്മി നോട്ട് 11 5 ജി, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ മാക്സ്. എല്ലാ ഫോണുകളും MediaTek SoC ആണ് നൽകുന്നത്. Redmi Note 11 Pro ഇന്ത്യയിൽ Xiaomi 11i ആയി ലോഞ്ച് ചെയ്യാമെന്നും Pro Max Xiaomi 11i ഹൈപ്പർചാർജ് ആയി ലോഞ്ച് ചെയ്യപ്പെടുമെന്നുമാണ് വിവരം. ഈ മാസം ഫോൺ അവതരിപ്പിച്ചേക്കാം. എന്നാൽ കൃത്യമായ തീയതി വ്യക്തമല്ല.