വൺപ്ലസിന്റെ (OnePlus) ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ് സിഇ 2 5ജി (OnePlus Nord CE 2 5G)സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളും ആരെയും ആകർഷിക്കുന്ന ഡിസൈനുമൊക്കെ എക്കാലത്തും വൺപ്ലസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്. അതുതന്നെയാണ് വൺപ്ലസ് വളരെ പെട്ടെന്ന് ജനപ്രിയ ഫോമായി മാറിയതും. ഈ സ്വഭാവം പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിലും കമ്പനി നിലനിർത്തിയിട്ടുണ്ട്. (Image: Debashis Sarkar / News18).
മീഡിയാടെക്ക് ഡൈമൻസിറ്റി 900 എസ്ഒസി, 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 64 എംപി മെയിൻ ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്നത്. ഇതിനൊപ്പം വൺപ്ലസ് ടിവി വൈ1എസ്, വൈ1എസ് എഡ്ജ് സ്മാർട്ട് ടിവികളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു. (Image: Debashis Sarkar / News18).
6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 1080 x 2400 പിക്സൽസ് റെസല്യൂഷനും നൽകിയിരിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലേ നൽകുന്നു. എച്ച്ഡിആർ 10 പ്ലസ് സർട്ടിഫിക്കേഷനും ലഭ്യമാണ്. 20:9 ആസ്പറ്റ് റേഷ്യോയും ഡിവൈസിൽ ഉണ്ട്. സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ടൌട്ടും ഡിസ്പ്ലേയിൽ നൽകിയിരിക്കുന്നു. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. (Image: Debashis Sarkar / News18).
വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ 64 എംപി എഐ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും നൽകിയിരിക്കുന്നു. 64 എംപി പ്രൈമറി സെൻസറിനൊപ്പം 8 എംപി അൾട്രാ വൈഡ് ആങ്കിൾ ലെൻസും 2 എംപി മാക്രോ ക്യാമറയും പിൻ പാനലിൽ നൽകിയിരിക്കുന്നു. പോട്രെയിറ്റ് മോഡ്, ബൊക്കേ ഫ്ലെയർ ഫിൽറ്റർ, എഐ ബാക്ക് ലിറ്റ് വീഡിയോ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. സെൽഫികൾ എടുക്കാൻ 16 എംപി സെൽഫി സെൻസറും നൽകിയിരിക്കുന്നു. (Image: Debashis Sarkar / News18).
ഒക്ടാ കോർ മീഡിയാടെക്ക് ഡൈമൻസിറ്റി 900 ചിപ്പ്സെറ്റാണ് പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. രണ്ട് റാം വേരിയന്റുകളും പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് ( ഇന്ത്യയിൽ മാത്രം ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് എന്നീ വേരിയന്റുകളിലാണ് പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് കൂട്ടാനും കഴിയും. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന ഓക്സിജൻ ഒസ് 11.3യിലാണ് പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. (Image: Debashis Sarkar / News18).
4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിരിക്കുന്നു.വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഫുൾ ചാർജ് ആകാൻ 15 മിനുറ്റ് മതിയെന്നും കമ്പനി അവകാശപ്പെടുന്നു. (Image: Debashis Sarkar / News18).
23,999 രൂപ മുതലാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ മോഡലുകളുടെ വില ആരംഭിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയാണ് ഇന്ത്യയിലെ വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും നൽകണം. ഇന്ത്യയിൽ ഫെബ്രുവരി 22ന് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. (Image: Debashis Sarkar / News18).