Poco X2 | പോകോ എക്സ് 2 ഇന്ത്യയിലെത്തി; വില 15,999 രൂപ
6 ജിബി റാം+ 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്.
ആദ്യ സ്മാർട്ട് ഫോൺ പുറത്തിറങ്ങി 18 മാസത്തെ കാത്തിരിപ്പിനൊടുവിൽ പോകോയുടെ രണ്ടാമത്തെ സ്മാർട്ട് ഫോണ്‍ മോഡലായ പോകോ എക്സ് 2 ഇന്ത്യയിലെത്തി. (image: Poco India)
2/ 20
സിയോമിയുടെ ഉപബ്രാൻഡായല്ല ഇത്തവണ പോകോ എത്തുന്നത്. സി മൻമോഹന്റെ നേതൃത്വത്തിൽ പുതിയ ടീമാണ് പോകോയെ നയിക്കുന്നത്. (image: Poco India)
3/ 20
സ്നാപ്ഡ്രോഗൺ 730 SoC പ്രോസസറാണ് പോകോ എക്സ് 2ന്റെ കരുത്ത്. 6.7 ഇഞ്ച് ഫുൾ എച്ച് ഡി സ്ക്രീനാണ് ഫോണിനുള്ളത്. 2400 X 1080 പിക്സൽ റെസല്യൂഷൻ.(image: Poco India)
4/ 20
മികച്ച അനുഭവത്തിനായി റീഫ്രഷ് റേറ്റ് കൂടി 120 Hz ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്. (image: Poco India)
5/ 20
64 മെഗാപിക്സലിന്റെ 1/1.7 ഇഞ്ച് സെന്‍സറോട് കൂടിയ സോണി IMX686 ക്യാമറയാണ് പിന്നിൽ. പിന്നില്‍ നാല് ക്യാമറകളാണുള്ളത്. (image: Poco India)
6/ 20
5 മെഗാ പിക്സലിന്റെ മാക്രോ ലെൻസോടുകൂടിയ ഒരു ക്യാമറ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ ക്യാമറ, 120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസോടെയുള്ള എട്ട് മെഗാ പിക്സൽ സെൻസറുമുണ്ട്. (image: Poco India)
7/ 20
മുൻവശത്ത് ഡ്യൂവൽ സെൽഫി ക്യാമറയാണുള്ളത്. 20 മെഗാപിക്സൽ മെയിൻ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും. (image: Poco India)
8/ 20
റെഡ് മി കെ 30ലേതുപോലെ 4500 mAh ബാറ്ററിയും 27 W അതിവേഗ ചാർജിംഗ് സംവിധാനവുമുണ്ട്. (image: Poco India)
9/ 20
ഫോണിന്റെ സൈഡിലാണ് ഫിംഗർ പ്രിന്റ് സെൻസർ. എൻഎഫ്സി, ഡ്യൂവൽ സിം സ്ലോട്ടുകൾ, ഐആർ ബ്ലാസ്റ്റർ, 3.55 ഓഡിയോ ജാക്ക് എന്നിവയും സവിശേഷതകളാണ്. (image: Poco India)
10/ 20
6 ജിബി റാമും 64 ജിബി സ്റ്റോറേജും, 6 ജിബി റാമും 128 ജിബി സ്റ്റോറേജും, 8 ജിബി റാമും 256 ജിബി സ്റ്റോറേജും എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. (image: Poco India)
11/ 20
മാട്രിക്സ് പർപ്പിൾ, ഫീനക്സ് റെഡ്, അട്ലാന്റിസ് ബ്ലൂ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്. (image: Poco India)
12/ 20
6 ജിബി റാം + 64 ജിബി ഫോണിന് 15,999 രൂപയാണ് വില.(image: Poco India)
13/ 20
6 ജിബി റാം + 128 ജിബി ഫോണിന് 16999 രൂപയാണ് വില. (image: Poco India)
14/ 20
8 ജിബി റാം + 256 ജിബി ഫോണിന് 19,999 രൂപയാണ് വില. (image: Poco India)
15/ 20
ICICI ബാങ്ക് കാർഡ് ഉപഭോക്താക്കൾക്ക് 1000 രൂപ കിഴിവും ലഭിക്കും. (image: Poco India)
16/ 20
ഫെബ്രുവരി 11ന് ഉച്ചക്ക് 12 മുതൽ ഫ്ലിപ്പ് കാർട്ട് വഴി ഫോൺ വാങ്ങാം. (image: Poco India)