1. റിയൽമി സി31 (Realme C31) സ്മാർട്ട്ഫോണിന്റെ രാജ്യത്ത് ആദ്യ വിൽപ്പന (first sale) ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. റിയൽമിയുടെ വില കുറഞ്ഞ സി-സീരീസ് സ്മാർട്ട്ഫോണുകളിളെ ഈ ഏറ്റവും പുതിയ ഡിവൈസ് മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 13 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്. 4 ജിബി വരെ റാമുള്ള സ്മാർട്ട്ഫോണിൽ യുണിസോക്ക് ടി 612 ചിപ്സെറ്റാണുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും ഫോണിൽ ഉണ്ട്. ഈ ഡിവൈസിന്റെ വിലയും ലഭ്യതയും നോക്കാം. (image: Realme India)
2. റിയൽമി സി31 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 8,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപ വിലയുണ്ട്. ഡാർക്ക് ഗ്രീൻ, ലൈറ്റ് സിൽവർ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. റിയൽമി ഓൺലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ഓഫ്ലൈൻ റീട്ടെയിൽ ചാനലുകൾ എന്നിവ വഴി റിയൽമി സി31 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യ വിൽപ്പനയിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് മികച്ച ഓഫറുകളും ലഭിക്കും. (image: Realme India)
3. എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് റിയൽമി സി31 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ സ്ക്രീനിന് മുകളിൽ ഒരു വാട്ടർഡ്രോപ്പ് നോച്ചും ഉണ്ട്. അൽപ്പം കട്ടിയുള്ള ബെസലാണ് താഴത്തെ ഭാഗത്തുള്ളത്. 88.7 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഡിവൈസിലുള്ളത്. 60Hz റിഫ്രഷ് റേറ്റ് മാത്രമേ ഡിസ്പ്ലെയ്ക്ക് ഉള്ളു. ഇതൊരു ബജറ്റ് സ്മാർട്ട്ഫോണായതിനാൽ കൂടുതൽ പ്രതീക്ഷിക്കാനും സാധിക്കില്ല. (image: Realme India)
4. യൂണിസോക്ക് ടി612 എസ്ഒസിയുടെ കരുത്തിലാണ് റിയൽമി സി31 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവസിൽ റിയൽമി നൽകിയിട്ടുണ്ട്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സ്ലോട്ടും ഡിവൈസിൽ ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും എഐ ഫേസ് അൺലോക്കും സുരക്ഷാ ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. 5000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 10W ചാർജ് സപ്പോർട്ടും റിയൽമി നൽകിയിരിക്കുന്നു. (image: Realme India)
5. പിൻ ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ബജറ്റ് വിഭാഗത്തിൽ മൂന്ന് ക്യാമറകൾ ലഭ്യമാക്കുന്നു എന്നത് തന്നെയാണ് ഈ ഡിവൈസിന്റെ വലിയ സവിശേഷത. എഫ്/2.2 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി ക്യാമറയാണ് പിന്നിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിന്റെ മുഖ്യ ആകർഷണം. ഇതിനൊപ്പം 2എംപി മാക്രോ സെൻസറും 2 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറുമാണ് റിയൽമി നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. (image: Realme India)
6. ആൻഡ്രോയിഡ് 11 ബേസ്ജ് റിയൽമി യുഐ ആർ എഡിഷനോടെയാണ് റിയൽമി സി31 വരുന്നത്. ഈ സ്മാർട്ട്ഫോണിന് 197 ഗ്രാം ഭാരമാണ് ഉള്ളത്. 164.7 × 76.1 × 8.4 എംഎം ആണ് ഇതിന്റെ അളവ്. 8,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകുന്നു എന്നത് തന്നെയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. നിങ്ങൾ വില കുറഞ്ഞൊരു റിയൽമി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഈ ഡിവൈസ് വാങ്ങാം. ഫ്ലിപ്പ്കാർട്ടിലും റിയൽമി.കോമിലും പ്രത്യേക ബാങ്ക് കാർഡ് ഓഫറുകളും മറ്റും ലഭിക്കും. (image: Realme India)