മൊബൈൽ നിർമ്മാതാക്കൾ ക്യാമറയും ഡിസ്പ്ലേ സാങ്കേതികവിദ്യയും മെച്ചപ്പെടുത്തുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ 20000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ഫോണുകളും (smartphones) മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്വാല്‍കോം, മീഡിയടെക് പോലുള്ള ചിപ്പ് നിര്‍മാതാക്കളും ഉപഭോക്താക്കളുടെ വ്യത്യസ്ത മുന്‍ഗണനകള്‍ക്ക് അനുയോജ്യമായ വിവിധ ചിപ്സെറ്റുകള്‍ (chipsets) പുറത്തിറക്കിയിട്ടുണ്ട്. മികച്ച ബാറ്ററി ലൈഫും (battery life) പുതിയ സ്മാര്‍ട്ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 20000 രൂപയില്‍ താഴെ വിലയുള്ള മികച്ച ബാറ്ററി വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ഫോണുകളാണ് ഇവിടെപരിചയപ്പെടുത്തുന്നത്.
റെഡ്മി നോട്ട് 11 പ്രോയില്‍ 5000എംഎഎച്ച് ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 67w ടര്‍ബോ ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. 15 മിനിറ്റിനുള്ളില്‍ ഫോണ്‍ 50 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുമെന്നും ഷവോമി അവകാശപ്പെടുന്നുണ്ട്. 30 മിനിറ്റിനുള്ളില്‍ ഏകദേശം 78% ചാര്‍ജ് നേടാനും കഴിയും. 120Hz റിഫ്രഷ് റേറ്റാണ് ഫോണിനുള്ളത്. റെഡ്മി നോട്ട് 11 പ്രോയുടെ 6ജിബി റാം 128ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്.
144Hz ഡിസ്പ്ലേയാണ് റിയല്‍മി 9 5ജി സ്പീഡ് എഡിഷന് ഫോണിനുള്ളത്. 5000 എംഎഎച്ച് ബാറ്ററിയോടെയാണ് റിയല്‍മി 9 5ജി സ്പീഡ് എഡിഷന് വരുന്നത്. കൂടാതെ 30wഡാര്‍ട്ട് ചാര്‍ജിങിനെ പിന്തുണയ്ക്കുകയും ചെയ്യും. 25 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഫോണിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയാണ് വില വരുന്നത്.
റെഡ്മി നോട്ട് 11 പ്രോയുടെ വില കുറഞ്ഞ പതിപ്പാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ റെഡ്മി നോട്ട് 11എസ് നല്ലൊരു തിരഞ്ഞെടുപ്പാണ്. 33w ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 1.2 മണിക്കൂര്‍ ആണ് എടുക്കുക. പകല്‍ വെളിച്ചത്തില്‍ ഫോട്ടോ എടുക്കാന്‍ 108 മെഗാപിക്സല്‍ ക്യാമറയും ഇതിലുണ്ട്. ഫോണിന്റെ 6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,499 രൂപയാണ് വില.
ബാറ്ററിയും ആന്‍ഡ്രോയിഡ് ഇന്റര്‍ഫേസും വാഗ്ദാനം ചെയ്യുന്നതിലൂടെയാണ് മോട്ടറോള സ്മാര്‍ട്ഫോണുകള്‍ അറിയപ്പെടുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 33w ടര്‍ബോ പവര്‍ ചാര്‍ജറാണ് ഫോണിനുള്ളത്. ഫുള്‍ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററിയാണ് ഈ സ്മാര്‍ട്ഫോണ്‍ വാഗ്ദാനം ചെയ്യുന്നതെന്ന് മോട്ടറോള അവകാശപ്പെടുന്നു. 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,049 രൂപയാണ് വില.